തിരുവനന്തപുരം: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഇട്ടതിനു പിന്നാലെ തനിക്കെതിരേ ഗൂഡാലോച നടന്നുവെന്ന ആരോപണവുമായി മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ കെ.എം. ഏബ്രഹാം രംഗത്ത്.
ഗൂഡാലോചന സംബന്ധിച്ച് ഐപിഎസ് സംഘം അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കെ.എം ഏബ്രഹാം കത്ത് നല്കി. പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ മൂന്നുപേരാണ് ഗൂഡാലോചന നടത്തിയത്.. ഇതില്‍ മറ്റു രണ്ടുപേര്‍ പേര്‍ താന്‍ അഴിമതി കണ്ടെത്തിയ പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തിരുന്നവരാണെന്നും ഏബ്രഹാം കത്തില്‍ പറയുന്നു. മൂന്നുപേരും സംസാരിച്ചതിന്റെ തെളിവ് തന്റെ കൈവശമുണ്ടെന്നും 2015 മുതല്‍ തനിക്കെതിരേ ഗൂഡാലോടന നടക്കുന്നതായും കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ കെ.എം ഏബ്രഹാമിന്റെ ആരോപണം തള്ളിക്കൊണ്ട് ജോമോന്‍ പുത്തന്‍പുരയ്ക്കലും രംഗത്തു വന്നു.