Monday, May 12, 2025

HomeNewsKeralaമുന്നറിയിപ്പില്ലാതെ എയർഇന്ത്യ വിമാനം റദ്ദാക്കി:  പ്രതിഷേധവുമായി യാത്രക്കാർ

മുന്നറിയിപ്പില്ലാതെ എയർഇന്ത്യ വിമാനം റദ്ദാക്കി:  പ്രതിഷേധവുമായി യാത്രക്കാർ

spot_img
spot_img

തിരുവനന്തപുരം:   ഡൽഹിയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ തിരുവനന്തപുരം എയർപോർട്ടി നിന്ന് റദ്ദാക്കിയെന്ന  പരാതിയുമായി യാത്രക്കാ‍ർ. വെള്ളിയാഴ്ച്ച രാത്രി  7.15 ന് പുറപ്പെടേണ്ട AI2455 എന്ന എയർ ഇന്ത്യ വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. വിമാനം റദ്ദാക്കാനുള്ള കാരണം എയർ ഇന്ത്യ വിശദീകരിച്ചില്ലെന്നും യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കിയില്ലെന്നുമായിരുന്നു പരാതി.

യാത്രക്കാരുടെ ബോർഡിംഗ്  പൂർത്തിയായതിന് ശേഷമാണ് വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് ലഭിച്ചത്. യാത്രക്കാരുടെ പ്രതിഷേധത്തിന് പിന്നാലെ നാളെ പകരം വിമാനം ഏർപ്പെടുത്താമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. നാളെ വൈകുന്നേരം മൂന്നിന്  പകരം സർവീസ് നടത്തുമെന്നാണ് അറിയിപ്പ്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments