Friday, September 13, 2024

HomeMain Storyഇന്ധന വിലക്കയറ്റത്തില്‍ തോളോടുതോള്‍ ചേര്‍ന്ന് ഇന്ത്യയും അമേരിക്കയും

ഇന്ധന വിലക്കയറ്റത്തില്‍ തോളോടുതോള്‍ ചേര്‍ന്ന് ഇന്ത്യയും അമേരിക്കയും

spot_img
spot_img

ഡാളസ്: മെമ്മോറിയല്‍ വീക്കെന്‍ഡില്‍ അമേരിക്കയില്‍ ഗ്യാസ് വില കുതിച്ചുയരുമ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില ഇന്ന് സര്‍വ്വകാല റെക്കോര്‍ഡിലെത്തി. 2014 ന് ശേഷം ഏറ്റവും ഉയര്‍ന്ന വിലയാണ് ഈ വാരാന്ത്യം യു.എസിലെ ഗ്യാസ് സ്‌റ്റേഷനുകള്‍ ഈടാക്കുന്നത് 2.53 ഡോളറില്‍ നിന്നും ഗ്യാസിന്റെ വില 3.04 ഡോളറായി വര്‍ദ്ധിച്ചിരിക്കുന്നു.

വെസ്‌റ്റേണ്‍ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലാണ് ഗ്യാസിന്റെ വില കുത്തനെ ഉയര്‍ന്നിരിക്കുന്നത്. കാലിഫോര്‍ണിയയില്‍ ഗ്യാസിന്റെ വില 4.18 ഡോളറും വാഷിംഗ്ടണ്‍ ഡി.സിയില്‍ 3.17 ഡോളറുമാണ്. ഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമായ ടെക്‌സസിലും ഗ്യാസിന്റെ വില വര്‍ദ്ധിച്ചിട്ടുണ്ട് മൂന്ന് ഡോളറിനടുത്താണ് അവിടത്തെ ഗ്യാസിന്റെ വില.

കൊളോണിയല്‍ പൈപ്പ് ലൈന്‍ സൈബര്‍ അറ്റാക്കിന് വിധേയമായതും കോവിഡ് മഹാമാരി ശാന്തമായതോടെ വാഹനങ്ങള്‍ നിരത്തിലിറങ്ങിയതും, അവധി വാരവുമാണ് ഗ്യാസിന്റെ വില പെട്ടെന്ന് ഉയരുവാന്‍ ഇടയായതെന്ന് എ.എ.എ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒക്കലഹോമ സംസ്ഥാനത്ത് വില വര്‍ദ്ധിച്ചിട്ടില്ല എന്ന് മാത്രമല്ല 4 സെന്റിന്റെ കുറവും അനുഭവപ്പെടുന്നുണ്ട്

34 മില്യണ്‍ ആളുകള്‍ ഈ വാരാന്ത്യം യാത്ര ചെയ്യുമെന്നാണ് അനുമാനിക്കപ്പെട്ടിട്ടുള്ളത് . കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 52 ശതമാനം വര്‍ദ്ധനവ്. കഴിഞ്ഞ വര്ഷം കോവിഡിന്റെ വ്യാപനം ശക്തമായതിനാല്‍ മെമ്മോറിയല്‍ ഡേ പോലുള്ള അവധി ദിനങ്ങളില്‍ വാഹനങ്ങള്‍ കാര്യമായി നിരത്തിലിറങ്ങിയിരുന്നില്ല. നാഷണല്‍ ആവറേജ് അനുസരിച്ച് ഗ്യാസിന്റെ വില 3.66 ഡോളറാണ് , കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.04 ഡോളര്‍ വര്‍ദ്ധനവ്.

തേസമയം ഇന്ത്യയില്‍ അമെയ് മാസത്തിലെ അവസാന ദിവസമായ ഇന്ന് മാത്രം പെട്രോളിന് 29 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. അടുത്തിടെ തുടര്‍ച്ചയായുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നു.

മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 100.47 രൂപയാണ്. ഡല്‍ഹിയില്‍ മെയ് 29 ന് ഒരു ലിറ്റര്‍ പെട്രോളിന് 94.23 രൂപയാണ് നിരക്ക്. അതേസമയം ചെന്നൈയില്‍ പെട്രോള്‍ വില 95.76 രൂപയായി ഉയര്‍ന്നു. കൊല്‍ക്കത്തയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 94.25 രൂപയുമാണ് നിരക്ക്.

മെയ് മാസത്തില്‍ ഡീസല്‍ വിലയും കുത്തനെ ഉയര്‍ന്നു. മുംബൈയില്‍ ഒരു ലിറ്റര്‍ ഡീസലിന് ലിറ്ററിന് 92.45 രൂപയാണ് വിലയെങ്കില്‍ ഡല്‍ഹിയില്‍ ഇത് 85.15 രൂപയാണ്. ഒരു ലിറ്റര്‍ ഡീസലിന് ചെന്നൈയില്‍ 89.90 രൂപയും കൊല്‍ക്കത്തയില്‍ 88 രൂപയുമാണ് വില.

രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ പെട്രോളിന്റെ നിരക്ക് ഇതിനകം 100 രൂപ മറികടന്നിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതിന് ശേഷം ഈ മാസം ആദ്യം മുതല്‍ ഇന്ധന വില കുതിച്ചുയരുകയാണ്. ഇതിന് ശേഷം മാത്രം പെട്രോള്‍ വിലയില്‍ ലിറ്ററിന് 3.83 രൂപയും ഡീസലിന് 4.42 രൂപയുമാണ് വര്‍ധിച്ചത്.

നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞതിന് ശേഷം ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവരാണ് ദിനംപ്രതി പെട്രോള്‍ഡീസല്‍ നിരക്ക് പരിഷ്‌കരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഈ ആഴ്ചയില്‍ 5 ശതമാനത്തിലധികം ഉയര്‍ന്നു. ആഗോള മാനദണ്ഡമായ ബ്രെന്റ് വെള്ളിയാഴ്ച രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. ബ്രെന്റ് 17 സെന്റ് അഥവാ 0.2 ശതമാനം ഉയര്‍ന്ന് 69.63 ഡോളറിലെത്തി.

2019 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. യു.എസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ബാരലിന് 53 സെന്റ് അഥവാ 0.79 ശതമാനം ഉയര്‍ന്ന് 66.32 ഡോളറായി. 2020 മാര്‍ച്ച് മുതല്‍ 2020 മെയ് വരെ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും കേന്ദ്രം എക്‌സൈസ് തീരുവ ഉയര്‍ത്തി. ഡീസലിന് 31.8 ഡോളറും പെട്രോളിന് 32.9 ഡോളറുമാണ് തീരുവ. വാറ്റ് ഓരോ സംസ്ഥാനത്തിന അടിസ്ഥാനത്തിലും വ്യത്യാസപ്പെട്ടു കിടക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments