Friday, October 4, 2024

HomeNewsKeralaപുതിയ മന്ത്രിമാര്‍ക്ക് സെക്രട്ടേറിയറ്റില്‍ ഓഫീസ്: മുഖ്യമന്ത്രിയുടേത് മൂന്നാം നിലയില്‍ തന്നെ

പുതിയ മന്ത്രിമാര്‍ക്ക് സെക്രട്ടേറിയറ്റില്‍ ഓഫീസ്: മുഖ്യമന്ത്രിയുടേത് മൂന്നാം നിലയില്‍ തന്നെ

spot_img
spot_img

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പുതിയ മന്ത്രിമാര്‍ക്ക് സെക്രട്ടേറിയറ്റില്‍ ഓഫീസ് അനുവദിച്ച് ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടേറിയറ്റിലെ മൂന്നാം നിലയില്‍ തന്നെ തുടരും. റവന്യു മന്ത്രി കെ രാജന് നോര്‍ത്ത് ബ്ലോക്കിലെ രണ്ടാം നിലയിലാണ് ഓഫീസ്. നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലെ രണ്ടാം നിലയിലാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിക്ക് ഓഫീസ് അനുവദിച്ചിരിക്കുന്നത്.

മന്ത്രി എ.കെ ശശീന്ദ്രന് മെയിന്‍ ബ്ലോക്കിലെ ഒന്നാം നിലയിലും ആന്റണി രാജുവിന് സൗത്ത് ബ്ലോക്കിലെ മൂന്നാം നിലയിലുമാണ് ഓഫീസ്. കെ രാധകൃഷ്ണന് നോര്‍ത്ത് ബ്ലോക്കിലെ ഒന്നാം നിലയിലാണ് ഓഫീസ്. റോഷി അഗസ്റ്റിന്റെ ഓഫീസും ഈ നിലയില്‍ തന്നെ. വി അബ്ദുറഹിമാനും പി.രാജീവിനും സൗത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലെ മൂന്നാം നിലയിലാണ് ഓഫീസുകള്‍.

വി.എന്‍ വാസവന് മെയിന്‍ ബ്ലോക്കിലെ ഒന്നാം നിലയിലും കെ.എന്‍ ബാലഗോപാലിന് നോര്‍ത്ത് ബ്ലോക്കിലെ രണ്ടാം നിലയിലുമാണ് ഓഫീസ് അനുവദിച്ചിരിക്കുന്നത്. മന്ത്രിമാരായ സജി ചെറിയാന്‍, അഹമ്മദ് ദേവര്‍കോവില്‍, എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് സെക്രട്ടേറിയറ്റ് അനക്‌സ് ഒന്നിലാണ് ഓഫീസുകള്‍. പി.എ മുഹമ്മദ് റിയാസ്, വീണ ജോര്‍ജ്ജ്, പി പ്രസാദ്, വി ശിവന്‍കുട്ടി, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി എന്നിവര്‍ക്ക് അനക്‌സ് രണ്ടിലുമാണ് ഓഫീസ്.

അതേസമയം പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ മെയ് 24ന്. പ്രോട്ടെം സ്പീക്കര്‍, എം.എല്‍.എമാര്‍ക്ക് സത്യവാചകം ചൊല്ലി കൊടുക്കും. നിയമസഭയിലാണ് എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ നടക്കുക. 25നാണ് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക.

പ്രോട്ടെം സ്പീക്കറായി പി.ജെ ജോസഫിനാണ് സാധ്യത. തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരില്‍ ഏറ്റവും പ്രായം കൂടിയ അംഗം എന്ന നിലയിലാണ് പി.ജെ.ജോസഫിനെ പ്രോട്ടെം സ്പീക്കറാക്കുന്നത്. സ്പീക്കര്‍ തെരഞ്ഞെടുപ്പും പ്രോട്ടെം സ്പീക്കറുടെ അധ്യക്ഷതയില്‍ നടക്കും. തൃത്താലയില്‍ നിന്ന് വിജയിച്ച എം.ബി രാജേഷിനെയാണ് സ്പീക്കറായി സി.പി.എം നിശ്ചയിച്ചിട്ടുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments