തിരുവനന്തപുരം: ജനക്ഷേമ പ്രവര്‍ത്തനങ്ങളും ക്ഷേമവികസന പ്രവര്‍ത്തനങ്ങളും തുടരുമെന്ന് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വികസനത്തിലും സര്‍ക്കാര്‍ ഉറച്ചു നില്‍ക്കും.
താഴെ തട്ടില്‍ ഉള്ളവരുടെ ഉന്നമനം ലക്ഷ്യം ഇട്ടുള്ള നയ പരിപാടികള്‍ തുടരും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
കൊവിഡ് ഉയര്‍ത്തുന്നത് വലിയ വെല്ലുവിളിയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തന്നെ തുടരും.ഇതിനിടയിലും സാമ്പത്തിക സ്ഥിതി മെച്ചപ്പെടണം. ഒന്നാം തരംഗം നേരിടാന്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് വലിയ കൈത്താങ്ങായി.എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കും എന്നതാണ് സര്‍ക്കാര്‍ നയം. ഇതിനായി 1000 കോടി രൂപ അധികമായി ചെലവാക്കുമെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞു.
വാക്‌സിന്‍ കൂടുതലായി ശേഖരിക്കാന്‍ ആഗോള ടെന്റര്‍ വിളിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വാക്‌സിന്‍ ചാലഞ്ചില്‍ പങ്കെടുക്കാന്‍ സമൂഹത്തില്‍ താഴെതട്ടില്‍ ഉള്ളവര്‍ പോലും മുന്നോട്ട് വന്നത് മാതൃകാപരമായ നടപടിയാണ്.സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് ചികിത്സ സൗജന്യമായി തുടരുന്നുണ്ട്.
ആശുപത്രികളില്‍ ഐസിയു. ബെഡ്ഡുകളും വെന്റിലേറ്ററുകളും ഓക്‌സിജന്‍ വിതരണവും വര്‍ധിപ്പിച്ചു. കൊവിഡ് കേസുകള്‍ ഉയരുമ്പോഴും മരണനിരക്ക് പിടിച്ച് നിര്‍ത്താനായത് നേട്ടമെന്നും ഗവര്‍ണര്‍ പറഞ്ഞു.
നയപ്രഖ്യാപനത്തില്‍ നിന്ന്….
കേരളീയ ജനതയുടെ അംഗീകാരം വീണ്ടും ലഭിച്ച സര്‍ക്കാര്‍.ജനാധിപത്യത്തിനും ജനക്ഷേമത്തിനും മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാര്‍.പ്രകടനപത്രികയിലെ വഗ്ദാനങ്ങള്‍ നടപ്പാക്കും. അസമത്വം ഇല്ലാതാക്കി സമത്വം നടപ്പിലാക്കുക സര്‍ക്കാരിന്റെ ലക്ഷ്യം.വികസന ക്ഷേമ പദ്ധതികളും പ്രവര്‍ത്തനങ്ങളും തുടരും.സംസ്ഥാനത്തെ കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്തനായി.
മഹാമാരി പിടിച്ചുനിര്‍ത്താനും മരണ നിരക്ക് കുറക്കാനും കഴിഞ്ഞു.ഒരു തരത്തിലുള്ള വിവേചനവും ഉണ്ടാകരുതെന്ന് നിര്‍ബന്ധമുള്ള സര്‍ക്കാര്‍.കോവിഡ് മഹാമാരിയുടെ കാലത്ത് ജനങ്ങള്‍ക്ക് സമഗ്ര പാക്കേജ് നടപ്പാക്കി.ഭക്ഷ്യകിറ്റുകള്‍ക്കായി നൂറു കോടി രൂപ ചെലവഴിച്ചു.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമവും ഉന്നമനവുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമിടുന്നത്.
കോവിഡ് കാലത്ത് ജനകീയ ഹോട്ടലുകള്‍ ജനങ്ങള്‍ക്ക് ആശ്വാസമായി, ഇതിനായി 50 കോടി രൂപ ചെലവഴിച്ചു.ക്ഷേമ പദ്ധതികളില്‍ അംഗമല്ലാത്തവര്‍ക്ക് ആയിരം കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി.എല്ലാവര്ക്കും വാക്‌സിന്‍ എന്നത് സര്‍ക്കാര്‍ നയം.
ആരോഗ്യരംഗത്ത് വന്‍കുതിച്ചുചാട്ടം ഉണ്ടായി.42 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ നടപടി.പട്ടിണി തടയാന്‍ സമൂഹ അടുക്കള സഹായകമായി.