കൊച്ചി : പി.ടി.തോമസ് തുടങ്ങിവച്ചതെല്ലാം പൂര്‍ത്തിയാക്കുമെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് മറിച്ച് ചിന്തിക്കേണ്ടി വന്നില്ല. പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തിനൊപ്പം നിന്നു.
കോണ്‍ഗ്രസ് നേതാക്കളായ ഡൊമിനിക്ക് പ്രസന്റേഷനും കെ.വി.തോമസും ഒപ്പം നില്‍ക്കും. ഒറ്റക്കെട്ടായി എല്ലാവരും പ്രവര്‍ത്തിക്കും. വിജയം ഉറപ്പാണെന്നും ഉമ പറഞ്ഞു.
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെപിസിസി നിര്‍ദേശിച്ച ഉമാ തോമസിന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു. ഈ മാസം 31നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ്. എംഎല്‍എ ആയിരുന്ന പി.ടി.തോമസ് അന്തരിച്ചതിനെ തുടര്‍ന്നാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.