കൊച്ചി: വിമാനകമ്പനിയായ ഗോ എയര്‍ കൊച്ചിയില്‍നിന്ന് ആദ്യ രാജ്യാന്തര സര്‍വീസ് ആരംഭിക്കുന്നു. ഒമാനിലേക്കാണ് സര്‍വീസ്. നിലവില്‍ കൊച്ചി ഒമാന്‍ സെക്ടറില്‍ ആഴ്ചയില്‍ 21 സര്‍വീസുകള്‍ ഉണ്ട്. ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എയര്‍ലൈന്‍സ് തുടങ്ങി കമ്പനികളാണ് ഇതു നടത്തുന്നത്.
തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാത്രി എട്ടിനും കൊച്ചിയില്‍നിന്ന് യാത്ര തിരിക്കുന്ന വിമാനം. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ 4.20ന് തിരികെ കൊച്ചിയിലെത്തുന്ന വിധമാണ് സര്‍വീസുകള്‍. മേയ് 16ന് കൊച്ചിയില്‍നിന്ന് ആദ്യ സര്‍വീസ് ആരംഭിക്കും.