Thursday, December 5, 2024

HomeMain Storyനടിയോട് വ്യക്തി വിരോധമില്ല: സംഭവത്തിന് പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങളില്ല: കാവ്യ

നടിയോട് വ്യക്തി വിരോധമില്ല: സംഭവത്തിന് പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങളില്ല: കാവ്യ

spot_img
spot_img

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിനു കാരണം നടന്‍ ദിലീപിന്റെ ചില സാമ്പത്തിക താല്‍പര്യങ്ങളാണെന്ന ആരോപണം ശരിയല്ലെന്നു കാവ്യ മാധവന്‍ മൊഴി നല്‍കി. ഇന്നലെ ആലുവയിലെ ദിലീപിന്റെ ‘പത്മസരോവരം’ വീട്ടിലാണ് അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്തത്.

പീഡനക്കേസിലെ അതിജീവിതയായ നടിയും കാവ്യ മാധവനും തമ്മിലുള്ള വ്യക്തി വിദ്വേഷമാണു കുറ്റകൃത്യത്തിനു വഴിയൊരുക്കിയതെന്നു കുറ്റപ്പെടുത്തുന്ന, ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെ റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക താല്‍പര്യങ്ങള്‍ സംബന്ധിച്ചു കേട്ടിരുന്ന പഴയ ആരോപണങ്ങള്‍ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിച്ചിരുന്നു. കേസിന്റെ തുടരന്വേഷണത്തില്‍ ഇതുസംബന്ധിച്ചു ലഭിച്ച പുതിയ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണു ദിലീപിന്റെ ഭാര്യ കൂടിയായ കാവ്യയെ വിശദമായി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

പീഡിപ്പിക്കപ്പെട്ട നടിയുമായി വ്യക്തി വിരോധമുണ്ടായിരുന്നില്ലെന്നു കാവ്യ പറഞ്ഞു. എന്നാല്‍ കാവ്യയുടെ ചില മൊഴികളിലെ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയെന്നാണു സൂചന. ചില കാര്യങ്ങളും അവ സംഭവിച്ച സമയവും കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്ന നിലപാടാണു കാവ്യ പലപ്പോഴും സ്വീകരിച്ചത്.

ഇന്നലെ ഉച്ചയ്ക്കു 12.45 നു തുടങ്ങിയ ചോദ്യംചെയ്യല്‍ ചെറിയ ഇടവേള സഹിതം 4 മണി വരെ നീണ്ടു. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി: എം.പി.മോഹനചന്ദ്രന്‍, പീഡനക്കേസില്‍ തുടരന്വേഷണം നടത്തുന്ന ഡിവൈഎസ്പി: ബൈജു എം. പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു കാവ്യയെ ചോദ്യം ചെയ്തത്.

കുറ്റകൃത്യം നടന്ന 2017 ഫെബ്രുവരിയില്‍ തന്നെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നെങ്കിലും അന്വേഷണത്തില്‍ തെളിവു ലഭിച്ചിരുന്നില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments