Thursday, March 28, 2024

HomeNewsKeralaസര്‍ക്കാര്‍ പോലും മൗനം പാലിച്ചു, ഭയം എന്നെ വേട്ടയാടുന്നു: ഗവര്‍ണര്‍

സര്‍ക്കാര്‍ പോലും മൗനം പാലിച്ചു, ഭയം എന്നെ വേട്ടയാടുന്നു: ഗവര്‍ണര്‍

spot_img
spot_img

തിരുവനന്തപുരം: പൊതുവേദിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പുരസ്‌കാരം നല്‍കാനായി ക്ഷണിച്ചതിനെതിരെ സമസ്ത നേതാവ് പ്രതികരിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

ഒരു മുസ്ലിം ആയ എനിക്ക് ഇങ്ങനെ തോന്നുന്നെങ്കില്‍, അല്ലാത്തവരുടെ അവസ്ഥ എന്താകും. അവര്‍ക്കാണ് മേല്‍ക്കൈ എങ്കില്‍ അവരുടെ താല്‍പര്യങ്ങള്‍ എല്ലാ സ്ത്രീകളിലും അടിച്ചേല്‍പ്പിക്കുമെന്ന് എനിക്ക് ഭയമുണ്ട്. എന്റെ കുടുംബത്തിന്റെ സ്ത്രീകളിലും അവരുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കും’ ഗവര്‍ണര്‍ പറഞ്ഞു.

കേരളം പോലുള്ള സംസ്ഥാനത്തുനിന്ന് കൂടുതല്‍ പ്രതിഷേധം പ്രതീക്ഷിച്ചു. സര്‍ക്കാര്‍ പോലും മൗനം പാലിച്ചത് നിരാശാജനകമാണ്. കേരളത്തില്‍നിന്ന് ഈ വിഷയത്തില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ പ്രതികരിക്കുമായിരുന്നില്ല. ലിംഗസമത്വത്തിനും സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും സംരക്ഷണം നല്‍കുന്നതിനും പേരുകേട്ട കേരളം പോലൊരു സമൂഹത്തില്‍നിന്ന് വന്ന ഇത്തരം ഒരു പ്രതികരണം നിരാശാജനകമാണ്. അങ്ങനെയൊരു പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നെങ്കില്‍, എനിക്ക് പ്രതികരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു.

ചെറുപ്രായത്തിലുള്ള ആ പെണ്‍കുട്ടിയുടെ മനോധൈര്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു. അങ്ങനൊരു ധൈര്യം ഇല്ലായിരുന്നെങ്കില്‍ അത്രയധികം അപമാനം സഹിച്ച ആ പോണ്‍കുട്ടി ചിലപ്പോള്‍ ആ സ്റ്റേജില്‍ തളര്‍ന്നു വീണേനേ. ആ വിഡിയോയില്‍ നോക്കൂ..ആ കുട്ടി ഹിജാബ് ധരിച്ചിട്ടുണ്ട്. ഞാന്‍ ആദ്യം മുതലേ പറയുന്നുണ്ട് അവര്‍ ഹിജാബിനു വേണ്ടിയല്ല പ്രചാരണം നടത്തുന്നത് എന്ന്. സ്ത്രീകളെ നാലുചുമരുകള്‍ക്കുള്ളില്‍ ഒതുക്കാനുള്ള അവരുടെ ഗുഢാലോചനകളുടെ ഭാഗമാണിതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments