Friday, April 19, 2024

HomeNewsIndiaവിഭാഗീയതയുടെ വൈറസിനെ കീഴ്‌പ്പെടുത്തണം: സോണിയ ഗാന്ധി

വിഭാഗീയതയുടെ വൈറസിനെ കീഴ്‌പ്പെടുത്തണം: സോണിയ ഗാന്ധി

spot_img
spot_img

ഉദയ്പൂര്‍: വിഭാഗീയതയുടെ വൈറസിനെ കീഴ്‌പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സമൂഹത്തെ ശാശ്വതമായി ധ്രുവീകരിച്ച് സ്ഥിരഭീതിയിലും അരക്ഷിതബോധത്തിലും നിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം

ഐക്യത്തിന്റെയും ബഹുസ്വരതയുടെയും ആശയങ്ങള്‍ ചവിട്ടിമെതിച്ച് ജനത്തെ ഭിന്നിപ്പിക്കുകയാണ് ഭരിക്കുന്നവരെന്ന് മൂന്നു ദിവസത്തെ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തെ അഭിസംബോധനചെയ്ത സോണിയ പറഞ്ഞു. സമൂഹത്തിന്റെ അവിഭാജ്യഘടകം തുല്യാവകാശമുള്ള പൗരന്മാരാണെങ്കിലും ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചും ഇരകളാക്കിയും അടിക്കടി അവരോട് ക്രൂരത കാട്ടിയും സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു.

രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കുകയും അപഹസിക്കുകയും നിസ്സാര കാരണങ്ങള്‍ ഉണ്ടാക്കി ജയിലില്‍ അടക്കുകയും ചെയ്യുന്നു. അന്വേഷണ ഏജന്‍സികളെ ഇതിനായി ദുരുപയോഗിക്കുന്നു. ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും പ്രഫഷനല്‍ സ്വഭാവവും തകര്‍ക്കുന്നു.

ചരിത്രം മൊത്തമായി പൊളിച്ചെഴുതുന്നു. നെഹ്‌റു അടക്കം പഴയകാല നേതാക്കളുടെ ത്യാഗങ്ങള്‍ അവഗണിക്കുന്നു. മഹാത്മഗാന്ധിയുടെ ഘാതകരെ മഹത്വവത്കരിക്കുന്നു.

ഭരണഘടന, നീതിപീഠം, സ്വാതന്ത്ര്യം, തുല്യത, മതനിരപേക്ഷത, സൗഹാര്‍ദം എന്നിവയുടെ തത്ത്വങ്ങള്‍ അവമതിക്കുന്നു. ദുര്‍ബല വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന തുടര്‍ച്ചയായ അതിക്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. ഉദ്യോഗസ്ഥ വൃന്ദത്തെ ഭയപ്പെടുത്തിയും കോര്‍പറേറ്റ് ഇന്ത്യ സൃഷ്ടിച്ചും പൗരസമൂഹത്തെയും മാധ്യമങ്ങളെയും വരുതിയിലാക്കിയും മുന്നോട്ടുപോകുന്നുന്നു.

സാന്ത്വന സ്പര്‍ശം വേണ്ട സമയത്ത് വാക്‌സാമര്‍ഥ്യക്കാരനായ പ്രധാനമന്ത്രി തികഞ്ഞ മൗനിയാകുന്നു. ശ്രദ്ധതിരിക്കാനുള്ള തന്ത്രങ്ങള്‍ പുറത്തെടുക്കുന്നുവെന്നും സോണിയ ചൂണ്ടിക്കാട്ടി.

മൂന്നു ദിവസത്തെ ചിന്തന്‍ശിബിരമാണ് ഉദയ്പൂരില്‍ നടക്കുന്നത്. സോണിയ ഗാന്ധിയുടെ ആമുഖ പ്രസംഗത്തോടെ തുടങ്ങിയ ശിബിരത്തില്‍ വിവിധ വിഷയങ്ങള്‍ മുന്‍നിര്‍ത്തി ആറു ഗ്രൂപ്പായി തിരിഞ്ഞാണ് 420ഓളം പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നത്. സമാപന ദിവസമായ ഞായറാഴ്ച ഇത് ക്രോഡീകരിച്ച് പാര്‍ട്ടിയുടെ കാര്യപരിപാടിയും പരിഷ്‌കരണ നടപടികളും സോണിയ ഗാന്ധി പ്രഖ്യാപിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments