Friday, April 19, 2024

HomeNewsKeralaകേരളത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് പ്രഖ്യാപനം; എഎപി- ട്വന്റി 20 സഖ്യം യാഥാര്‍ത്ഥ്യമായി

കേരളത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് പ്രഖ്യാപനം; എഎപി- ട്വന്റി 20 സഖ്യം യാഥാര്‍ത്ഥ്യമായി

spot_img
spot_img

കിഴക്കമ്പലം: കേരളത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. 10 വര്‍ഷം മുമ്പ് തന്നെയും ആം ആദ്മി പാര്‍ട്ടിയെയും ആര്‍ക്കും അറിയില്ലായിരുന്നു. ഡല്‍ഹിയില്‍ ആം ആദ്മി അഴിമതി തുടച്ചുമാറ്റിയെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

എ.എ.പി-ട്വന്റി ട്വന്റി സഖ്യ പ്രഖ്യാപനവും കെജ്രിവാള്‍ നടത്തി. സഖ്യത്തിന് ‘ജനക്ഷേമ മുന്നണി’ എന്ന പേരും കെജ്രിവാള്‍ പ്രഖ്യാപിച്ചു. എ.എ.പി-ട്വന്റി ട്വന്റി സഖ്യം കേരളത്തെ മാറ്റുമെന്നും കെജ്രിവാള്‍ പറഞ്ഞു. കിഴക്കമ്പലത്ത് നടന്ന പൊതുസമ്മേളനത്തിലാണ് കെജ്രിവാള്‍ പുതിയ മുന്നണിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

യു.ഡി.എഫിനും എല്‍.ഡി.എഫിനും ബദലായി നാലാം മുന്നണിയുടെ സാധ്യതയാണ് അരവിന്ദ് കെജ്രിവാള്‍ ട്വന്റി-ട്വന്റിയുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നതിനു പ്രധാന കാരണമായി പറയുന്നത്, 2024ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലു?ള്‍പ്പെടെ വലിയ രീതിയില്‍ സ്വാധീനമുറപ്പിക്കുന്നതിന്റെ ഭാഗമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ 13,897 വോട്ടുകള്‍ ട്വന്റി ട്വന്റി നേടിയിരുന്നതിനാല്‍, ട്വന്റി ട്വന്റി- ആം ആദ്മി സഖ്യത്തിന്റെ പിന്മാറ്റവും, പിന്തുണയും ഇരു മുന്നണികള്‍ക്കും നിര്‍ണായകമാണ്. ഇരുമുന്നണികള്‍ക്കും പിന്തുണ നല്‍കാതെ, മനഃസാക്ഷിയുടെ വോട്ടെന്ന ലൈന്‍ സ്വീകരിക്കാനാണ് സാധ്യത. ആദ്യ ഘട്ടത്തില്‍ ട്വന്റി ട്വന്റിയും ആം ആദ്മിയും സംയുക്തമായി സ്ഥാനാര്‍ഥിയെ രംഗത്തിറക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, നേതൃത്വത്തിനിടയില്‍ രണ്ടഭിപ്രായമുയര്‍ന്ന സാഹചര്യത്തിലാണ് വേണ്ടെന്ന് വെച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments