Thursday, December 12, 2024

HomeMain Storyഐ.എസ്.ആര്‍.ഒ ഗൂഢാലോചന കേസ്: സിബി മാത്യൂസിന്റെ മുൻകൂർജാമ്യം റദ്ദാക്കാൻ സി.ബി.ഐ സുപ്രീം കോടതിയിൽ

ഐ.എസ്.ആര്‍.ഒ ഗൂഢാലോചന കേസ്: സിബി മാത്യൂസിന്റെ മുൻകൂർജാമ്യം റദ്ദാക്കാൻ സി.ബി.ഐ സുപ്രീം കോടതിയിൽ

spot_img
spot_img

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ. ചാരക്കേസിലെ ഗൂഢാലോചനയില്‍ പ്രതിയായ മുന്‍ ഡി.ജി.പി. സിബി മാത്യൂസിന് അനുവദിച്ച മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. സുപ്രീം കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായാണ് അപ്പീല്‍. എന്നാല്‍ ഗൂഢാലോചന തെളിയിക്കുന്നതിന് സിബി മാത്യൂസിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്നാണ് സി.ബി.ഐ. സുപ്രീം കോടതിയില്‍ ഫയല്‍ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ഐ.എസ്.ആര്‍.ഒ. ഗൂഢാലോചന കേസിലെ നാലാം പ്രതിയായ സിബി മാത്യൂസിന് തിരുവനന്തപുരത്തെ സെഷന്‍സ് കോടതി 2021 ഓഗസ്റ്റിലാണ് മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ജാമ്യത്തിന് 60 ദിവസത്തെ സമയപരിധി സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശത്തിന് എതിരെ സിബി മാത്യൂസ് നല്‍കിയ അപ്പീലില്‍ ഹൈക്കോടതി സമയപരിധി നീക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സി.ബി.ഐ. സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസ് അന്വേഷണത്തിന് സിബി മാത്യൂസിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. മുന്‍കൂര്‍ജാമ്യം അനുവദിക്കുമ്പോള്‍ സെഷന്‍സ് കോടതി അനുവദിച്ച കാലപരിധി അവസാനിച്ചു. മുന്‍കൂര്‍ജാമ്യം എന്നാല്‍ വിചാരണ കഴിയുന്നതുവരെയുള്ള ജാമ്യമല്ലെന്നും സി.ബി.ഐ. ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസുമാരായ എ. എം. ഖാന്‍വില്‍ക്കര്‍, ജെ.ബി. പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് ചൊവ്വാഴ്ച സി.ബി.ഐയുടെ ഹര്‍ജി പരിഗണിക്കും.

കേസിലെ പ്രതികളായ ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി. ശ്രീകുമാര്‍, എസ്. വിജയന്‍, തമ്പി എസ്. ദുര്‍ഗ്ഗാദത്ത്, പി.എസ്. ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments