Thursday, April 18, 2024

HomeMain Storyതേനീച്ചകള്‍ ഇല്ലാതായാല്‍ മനുഷ്യരാശിയും ഇല്ലാതാകും; യാഥാര്‍ത്ഥ്യമാകുമോ ചൊല്ല്

തേനീച്ചകള്‍ ഇല്ലാതായാല്‍ മനുഷ്യരാശിയും ഇല്ലാതാകും; യാഥാര്‍ത്ഥ്യമാകുമോ ചൊല്ല്

spot_img
spot_img

മെയ് 20 ലോക തേനീച്ച ദിനം. ‘ലോകത്തു തേനീച്ചകള്‍ ഇല്ലാതായാല്‍ പിന്നെ 4 വര്‍ഷത്തിനപ്പുറം മനുഷ്യരാശിയും ഇല്ലാതാകും ‘ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ പ്രവചനമാണിത്. പൂവുകളില്‍ നിന്നു പൂവുകളിലേക്ക് മൂളിപ്പറന്നു നടക്കുന്ന ഈ കൊച്ചുപ്രാണിക്ക് അതിനുള്ള ശക്തിയുണ്ടോ? ഉണ്ടെന്നാണ് ഉത്തരം.

ലോകത്തു 80% പരാഗണവും നടക്കുന്നതു തേനീച്ചകള്‍ വഴിയാണ്. പരാഗണം നടന്നില്ലെങ്കില്‍ ചെടികളുടെ വംശവര്‍ധന ഇല്ലാതാകും. ചെടികള്‍ ഇല്ലെങ്കില്‍ അരിയും ഗോതമ്പും ചക്കയും മാങ്ങയും പച്ചക്കറികളും പഴവര്‍ഗങ്ങളും ഉണ്ടാകില്ല. അതോടെ മാനവരാശിയും ഇല്ലാതാകും.

കേരളത്തില്‍ ഒരു വര്‍ഷം ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന തേനിന്റെ ഒരംശം പോലും നമ്മള്‍ ശേഖരിക്കുന്നില്ല. ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള കേരളത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന മധുരപദാര്‍ഥമാണ് തേന്‍. ഇന്നു ലോക തേനീച്ച ദിനമാണ്. ആധുനിക തേനീച്ച വളര്‍ത്തല്‍ രീതികളുടെ പ്രചാരകനായിരുന്ന സ്ലൊവേനിയക്കാരന്‍ ആന്റണ്‍ ജാന്‍ഷെയുടെ ജന്മദിനമാണു ലോക തേനീച്ച ദിനമായി ആഘോഷിക്കുന്നത്.

ലോകത്ത് 2000 തേനീച്ച വര്‍ഗങ്ങളുണ്ട്. കേരളത്തില്‍ 4 തരമേയുള്ളു. കെട്ടിടങ്ങളിലും വലിയ മരങ്ങളിലും കൂടുകൂട്ടുന്ന പെരുന്തേനീച്ച, മരങ്ങളില്‍ തന്നെ കൂടുകൂട്ടുന്ന കോല്‍ തേനീച്ചകള്‍, പെട്ടികളില്‍ വാണിജ്യാവശ്യത്തിനു വളര്‍ത്തുന്ന ഞൊടിയന്‍ തേനീച്ചകള്‍ (ഇതില്‍ നിന്നു ലഭിക്കുന്നതാണ് വന്‍തേന്‍), വീടുകളുടെ അടിത്തറയിലെ വിടവിലും മറ്റും കൂടുകൂട്ടുന്ന ചെറുതേനീച്ചകള്‍. ഏറ്റവും ഔഷധഗുണമുള്ളത് ചെറുതേനിനാണ്. കൂടുതലും ഔഷധച്ചെടികളില്‍ നിന്നാണ് ഇവ തേന്‍ ശേഖരിക്കുന്നത്. ചെറുതേനിനു വിലയും കൂടുതലാണ്. കേരളത്തില്‍ ലഭ്യമായ തേനിന്റെ 5% പോലും ശേഖരിക്കാനാവുന്നില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments