എബി മക്കപ്പുഴ
ഡാളസ്: 2022 ലെ മാതൃ ദിനാഘോഷം മെയ് 8 നു കാരോള്‍ട്ടന്‍ റോസ്‌മൈഡ് സിറ്റി ഹാളില്‍ നടത്തപ്പെട്ടു. കോവിഡ് മഹാ ദുരന്തന്തിന് ശേഷം നടത്തപ്പെട്ട പൊതു പരിപാടി അമ്മമാര്‍ക്ക് ആദരവ് നല്‍കി തുടക്കമിട്ടു. സെക്രട്ടറി അജയകുമാര്‍ സമ്മേളനത്തില്‍ എത്തിച്ചേര്‍ന്ന അമ്മമാരെയും,സൗഹൃദ വേദി സുഹൃത്തുക്കളെയും സ്വാഗതം ആശംസിച്ചു.
പ്രസിഡണ്ട് എബി മക്കപ്പുഴ ആദ്യക്ഷത പ്രസംഗം നടത്തി. മാതാപിതാക്കളെ ബഹുമാനിക്കാത്ത മക്കള്‍ ഉള്ളടത്തോളം കാലം മാതൃ ദിനത്തിന്റെ പ്രസക്തി കൂടിക്കൊണ്ടിരിക്കുമെന്നു സമ്മേളനത്തില്‍ എത്തിയവരെ ഓര്‍മപ്പെടുത്തി. മുഖ്യ പ്രഭാഷക ശ്രിമതി ആനുപാ സക്കറിയ മാതുദിനത്തിന്റെ തുടക്കം വിവരിച്ചതോടൊപ്പം,വര്‍ഷത്തില്‍ ഒരു ദിവസം മാത്രമായി മാതൃദിനം ആഘോഷിക്കുന്നതിലുപരി മാതാപിതാക്കളെ എല്ലാക്കാലവും ആദരവോടു കാണണമെന്ന് ആഹ്വാനം ചെയ്തു
തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ പ്രൊഫ. ജെയ്‌സി ജോര്‍ജ്, ഡോ. ഹേമ രവീന്ദ്രനാഥ്, പ്രൊ.ഡോ. ദര്‍ശന മനയത്ത് എന്നവര്‍ മാതൃ ദിനാശംസകള്‍ നേര്‍ന്നു കൊണ്ട് സമ്മേളനത്തില്‍ സംസാരിച്ചു. സമ്മേളനത്തില്‍ എത്തിയവരില്‍ ഏറ്റവും കൂടുതല്‍ പ്രായം കൂടിയ അമ്മയായ ശ്രിമതി.അന്നമ്മ വറുഗീസിനെ ഡാളസ് സൗഹൃദ വേദി പൊന്നാട അണിയിച്ചു ആദരിച്ചു .
തുടര്‍ന്ന് നടന്ന നരക്കെടുപ്പിലൂടെ 3 വനിതകള്‍ക്ക് പ്രസിഡന്റ് സ്‌നേഹ സമ്മാനങ്ങള്‍ നല്‍കിയത് സമ്മേളനത്തിന് അലങ്കാരമായി മാറി. സെക്രട്ടറി അജയകുമാര്‍,ഭവ്യാ ബിനോജ് എന്നിവരുടെ കവിതയും , റൂബി തോമസിന്റെ ഗാനവും അമ്മമാരെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ളതായിരുന്നു. ഷീബാ മത്തായി കൃതജ്ഞത രെഖപ്പെടുത്തി 2 മണിക്കൂര്‍ നീണ്ടു നിന്ന സമ്മേളനം പര്യവസാനിച്ചു.