Thursday, December 5, 2024

HomeMain Storyന്യൂയോര്‍ക്ക് വീണ്ടും കോവിഡ് ഭീതിയില്‍, 87 ശതമാനം കൗണ്ടികളിലും ഹൈറിസ്‌ക്, ദിനംപ്രതി 11000 കേസുകള്‍

ന്യൂയോര്‍ക്ക് വീണ്ടും കോവിഡ് ഭീതിയില്‍, 87 ശതമാനം കൗണ്ടികളിലും ഹൈറിസ്‌ക്, ദിനംപ്രതി 11000 കേസുകള്‍

spot_img
spot_img

പി.പി. ചെറിയാന്‍

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയില്‍ ഏറ്റവുമധികം ദുരിതം അനുഭവിക്കേണ്ടിവന്ന ന്യൂയോര്‍ക്ക് നഗരം സാധാരണ നിലയിലേക്ക് മടങ്ങിവരവേ വീണ്ടും കോവിഡ് ഭീതിയിലേക്ക് അമരുന്നതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മേയ് 19നു പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

2022 ജനുവരിക്കുശേഷം ആദ്യമായി ന്യൂയോര്‍ക്കില്‍ പ്രതിദിന കേസുകളുടെ എണ്ണം 11,000 ത്തിലേക്ക് ഉയര്‍ന്നു. ന്യൂയോര്‍ക്കിലെ എല്ലാ സിറ്റികളും ഇതിനകം കോവിഡ് ഭീഷണി ഉയര്‍ന്ന (റെഡ് ലെവല്‍) തോതിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ കൗണ്ടികളില്‍ ബ്രോണ്‍സ് മാത്രമാണ് ലൊ റിസ്‌ക് വിഭാഗത്തില്‍ നിലകൊള്ളുന്നത്.

ന്യൂയോര്‍ക്കിലെ ആകെയുള്ള 62 കൗണ്ടികളില്‍ 54 എണ്ണവും (87 ശതമാനവും) ഓറഞ്ച് ലെവലിലാണ്. കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചതോടെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.

ന്യൂയോര്‍ക്കിലെ 54 കൗണ്ടികള്‍ ഉള്‍പ്പെടെ അമേരിക്കയിലെ 297 കൗണ്ടികളിലും കോവിഡ് റിസ്‌ക് ലെവല്‍ ഓറഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. വരും മാസങ്ങളില്‍ കോവിഡ് വ്യാപനം ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നു രണ്ടു ദിവസം മുന്പ് ഫെഡറല്‍ അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. സ്വകാര്യ ഇടങ്ങളില്‍ മാസ്‌ക് ഉപയോഗം ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ സ്വീകരിക്കുന്നതിന് ജനപ്രതിനിധികള്‍ തയാറാകണമെന്നും ഫെഡറല്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments