Friday, April 19, 2024

HomeNewsIndiaപരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് കാത്തിരിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് കാത്തിരിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി

spot_img
spot_img

ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് കാത്തിരിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി. വീണ്ടെടുക്കാനാകാതെ തകര്‍ന്ന കുടുംബങ്ങള്‍ വിവാഹമോചനത്തിനായി കാത്തിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 142ാം വകുപ്പ് പ്രകാരമാണ് വിവാഹമോചനം അനുവദിക്കുക.

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറു മാസത്തെ നിര്‍ബന്ധിത കാത്തിരിപ്പ് ആവശ്യമില്ല. നിബന്ധനകള്‍ക്ക് വിധേയമായാണിതെന്നും കോടതി നിരീക്ഷിച്ചു.

ഹിന്ദു വിവാഹനിയമത്തിലെ സെക്ഷന്‍ 13 ബി ഒഴിവാക്കാനാകുമോയെന്നതാണ് കോടതി പരിശോധിച്ചത്. ഇതിനിടെയാണ് ആര്‍ട്ടിക്കിള്‍ 142 പ്രകാരം വീണ്ടെടുക്കാനാകാതെ തകര്‍ന്ന കുടുംബ ബന്ധങ്ങള്‍ സമയപരിധിയില്ലാതെ അവസാനിപ്പിക്കാമെന്ന് കോടതി ഉത്തരവിട്ടത്.

സംരക്ഷണം, ജീവനാംശം, കുട്ടികളുടെ അവകാശങ്ങള്‍ തുടങ്ങിയവ തുല്യമായി വീതംവയ്ക്കണമെന്നും കോടതി വ്യക്താക്കി. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് ഉത്തരവ്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, എ.എസ്.ഒക, വിക്രം നാഥ്, ജെ.കെ.മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് നിരീക്ഷണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments