Wednesday, May 14, 2025

HomeMain Storyസ്‌കൂളില്‍ എട്ട് വിദ്യാര്‍ഥികളെ വെടിവച്ചുകൊന്ന വിദ്യാര്‍ഥി അറസ്റ്റില്‍

സ്‌കൂളില്‍ എട്ട് വിദ്യാര്‍ഥികളെ വെടിവച്ചുകൊന്ന വിദ്യാര്‍ഥി അറസ്റ്റില്‍

spot_img
spot_img

ബല്‍ഗ്രേഡ് : സെര്‍ബിയയുടെ തലസ്ഥാനമായ ബല്‍ഗ്രേഡിലെ സ്‌കൂളില്‍ 8 വിദ്യാര്‍ഥികളെയും കാവല്‍ക്കാരനെയും വെടിവച്ചുകൊന്ന വിദ്യാര്‍ഥി (14) അറസ്റ്റില്‍. വ്രാക്കറിലെ വ്‌ലാദിസ്ലാവ് റിബ്‌നികര്‍ എലിമെന്ററി സ്‌കൂളില്‍ ഇന്നലെ രാവിലെ ആയിരുന്നു സംഭവം. വെടിവയ്പില്‍ ഒരു അധ്യാപകനും 6 വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു.

സെന്‍ട്രല്‍ ബല്‍ഗ്രേഡിലെ മറ്റൊരു സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണു പ്രതിയെന്നും പിതാവിന്റെ തോക്കുപയോഗിച്ചാണു വെടിവച്ചതെന്നും പൊലീസ് പറഞ്ഞു. ഇയാളെ സ്‌കൂള്‍ വളപ്പില്‍നിന്നു പിടികൂടി. ആക്രമണത്തിനു മുന്‍പ് സ്‌കൂളിന്റെ രൂപരേഖയും കൊല്ലേണ്ടവരുടെ പട്ടികയും പ്രതി തയാറാക്കിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സെര്‍ബിയയില്‍ 1 8 ക്ലാസുകളാണ് പ്രൈമറി വിഭാഗം. 6 15 പ്രായക്കാരാണ് വിദ്യാര്‍ഥികള്‍. പ്രതി ആദ്യം അധ്യാപകനു നേരെയാണു വെടിയുതിര്‍ത്തതെന്നു ദൃക്‌സാക്ഷിയായ വിദ്യാര്‍ഥി പറഞ്ഞു. പുറത്തേക്കോടാന്‍ കഴിയാതെ, ഭയന്നു മേശയുടെ കീഴില്‍ കയറിയ കുട്ടികളാണു മരിച്ചത്. സ്വന്തമായി തോക്കുള്ളവരുടെ എണ്ണത്തില്‍ ലോകത്തു മൂന്നാം സ്ഥാനത്താണ് സെര്‍ബിയ. എങ്കിലും നിയമങ്ങള്‍ കര്‍ശനമാണ്. സ്‌കൂളില്‍ വെടിവയ്പ് ഇവിടെ സാധാരണമല്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments