Tuesday, May 30, 2023

HomeMain Storyചാള്‍സ് രാജാവിന്റെ കിരീടധാരണം: ജില്‍ ബൈഡന്‍ ഉള്‍പ്പടെ 2000 അതിഥികള്‍

ചാള്‍സ് രാജാവിന്റെ കിരീടധാരണം: ജില്‍ ബൈഡന്‍ ഉള്‍പ്പടെ 2000 അതിഥികള്‍

spot_img
spot_img

ലണ്ടന്‍: ചാള്‍സ് രാജാവിന്റെ കിരീടധാരണത്തില്‍ 2000 അതിഥികളെത്തും. ഇന്ത്യയില്‍ നിന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, യുഎസിലെ പ്രഥമ വനിത ജില്‍ ബൈഡന്‍, ഗായകന്‍ ലയണല്‍ റിച്ചി, മജീഷ്യന്‍ ഡൈനാമോ (സ്റ്റീവന്‍ ഫ്രെയിന്‍) എന്നിവരുടെ പേരുകളാണ് ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഇതുവരെ പുറത്തു വന്നിരിക്കുന്നത്.

നൂറ്റാണ്ടില്‍ ഒന്ന് എന്ന് ഇപ്പോള്‍ വിശേഷിപ്പിക്കാവുന്ന അധികാരമേല്‍ക്കല്‍ച്ചടങ്ങില്‍ പങ്കെടുക്കുന്ന 100 പേര്‍ രാഷ്ട്രമേധാവികളാണ്. രാജകുടുംബാംഗങ്ങള്‍ക്കു പുറമേ സമൂഹത്തിന് മാതൃകാപരമായ സന്ദേശം നല്‍കിയവരും ഇത്തവണ ക്ഷണിതാക്കളാണ്. കാലത്തിന് അനുസരിച്ചുള്ള മാറ്റം.

ഇന്ത്യന്‍ വംശജയും ബ്രിട്ടിഷ് എംപയര്‍ മെഡല്‍ ജേതാവുമായ ഷെഫ് മഞ്ജു മല്‍ഹിയെ ക്ഷണിച്ചത് അവര്‍ കോവിഡ് കാലത്തു നല്‍കിയ സേവനങ്ങള്‍ കണക്കിലെടുത്താണ്. ഇങ്ങനെയൊരു ക്ഷണം പ്രതീക്ഷിക്കാതിരുന്ന മഞ്ജു ആദ്യ ഇ മെയില്‍ അവഗണിച്ചു. പിന്നെ ബക്കിങ്ങാം കൊട്ടാരത്തില്‍ നിന്ന് ഓര്‍പ്പെടുത്തല്‍ സന്ദേശം വന്നപ്പോഴാണ് പ്രതികരിച്ചതും ക്ഷണപത്രം ലഭിച്ചതും. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണച്ചടങ്ങില്‍ 8000 പേരായിരുന്നു അതിഥികള്‍. ഇപ്പോള്‍ എണ്ണം ചുരുങ്ങിയതു കൂടാതെ ഘോഷയാത്രയുടെ ദൂരവും കുറച്ചിട്ടുണ്ട്.

ബ്രിട്ടിഷ് കോമണ്‍വെല്‍ത്ത് മേഖലകളായ ഓസ്‌ട്രേലിയ, കാനഡ, ന്യൂസീലന്‍ഡ് തുടങ്ങി കൊച്ചു രാജ്യങ്ങളായ സോളമന്‍ ദ്വീപുകള്‍, ടുവാലു എന്നിവയുടെ പ്രതിനിധികള്‍ വരെ കടല്‍ കടന്ന് ഇവിടെ എത്തും. ചാള്‍സ് രാജാവ് അംഗമായ ആര്‍ട് വര്‍ക്കേഴ്‌സ് ഗില്‍ഡിലെ ആന്‍ഡ്രൂ ജെയ്മിസന്‍ ആണ് വൃക്ഷങ്ങളും വള്ളിച്ചെടികളും കായ്കനികളും പക്ഷികളും മൃഗങ്ങളുമെല്ലാമുള്ള ക്ഷണപത്രം രൂപകല്‍പന ചെയ്തത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments