Thursday, March 28, 2024

HomeMain Storyരാജ്യാന്തര കോടതി സന്ദര്‍ശിച്ച് യുക്രെയ്ന്‍ പ്രസിഡന്റ്, പുടിനെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന്

രാജ്യാന്തര കോടതി സന്ദര്‍ശിച്ച് യുക്രെയ്ന്‍ പ്രസിഡന്റ്, പുടിനെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന്

spot_img
spot_img

കീവ്: യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ഹേഗിലെ രാജ്യാന്തര ക്രിമിനല്‍ കോടതിയെ സമീപിച്ചു. സന്ദര്‍ശനത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുട്ടിനെ യുദ്ധക്കുറ്റങ്ങള്‍ക്കു ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.

റഷ്യയുടെ യുദ്ധക്കുറ്റങ്ങള്‍ വിചാരണ ചെയ്യുന്നതിന് യുദ്ധ ട്രൈബ്യൂണല്‍ രൂപവത്കരിക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. ഏപ്രിലില്‍ മാത്രം റഷ്യ 6000 യുദ്ധ കുറ്റകൃത്യങ്ങള്‍ ചെയ്തതായി സെലന്‍സ്‌കി ആരോപിച്ചു. 11 കുട്ടികള്‍ ഉള്‍പ്പെടെ 207 യുക്രെയ്ന്‍ പൗരന്മാരാണ് റഷ്യന്‍ ആക്രമണത്തില്‍ ഏപ്രിലില്‍ കൊല്ലപ്പെട്ടത്. റഷ്യ നടത്തിയ മറ്റു നിരവധി ആക്രമണങ്ങളും അദ്ദേഹം എണ്ണിപ്പറഞ്ഞു.

പുടിനെ വധിക്കാന്‍ ക്രെംലിനിലേക്ക് വ്യോമാക്രമണം നടത്തിയെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് സെലന്‍സ്‌കിയുടെ സന്ദര്‍ശനം. യുക്രെയ്‌ന് ആയുധങ്ങള്‍ നല്‍കി സഹായിക്കുന്നതിന് നെതര്‍ലന്‍ഡ്‌സിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments