മലപ്പുറം താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 21 മരണം. മരിച്ചവരില്‍ ഏറെയും കുട്ടികളാണ്.
പതിനഞ്ചോളം പേരെ രക്ഷപെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. മൊത്തം നാല്‍പ്പത് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഹൗസ് ബോട്ടായതിനാല്‍ കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
20 പേർക്ക് മാത്രം കയറാവുന്ന ബോട്ടിൽ നാൽപ്പതോളം പേരെ കുത്തിനിറച്ച് യാത്ര ചെയ്തതാണ് അപകടം വിളിച്ചുവരുത്തിയത് എന്നാണ് സൂചന. ഒരു മാസം മുമ്പാണ് സ്വകാര്യ വ്യക്തി തൂവല്‍തീരം ബീച്ചിൽ വിനോദസഞ്ചാര ബോട്ട് സർവീസ് തുടങ്ങിയത്. അപകടത്തില്‍പെട്ട ബോട്ടിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍ അറിയിച്ചു. അതുകൊണ്ടു തന്നെ സംഭവം ക്രിമിനല്‍ കുറ്റമാകുമെന്നും മന്ത്രി പറഞ്ഞു.
അഞ്ച് പേരെ ഇനിയും കണ്ടെതതാനുണ്ട്. വിനോദ സഞ്ചാരികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം നടന്നുവരകയാണ്. പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരില്‍ പലരെയും പ്രവേശിപ്പിച്ചിട്ടുള്ളത്