ഡാലസ്: യുഎസിലെ ഡാലസിലുണ്ടായ വെടിവയ്പില്‍ ഇന്ത്യക്കാരിയടക്കം 9 പേര് കൊല്ലപ്പെട്ടു. ഡാലസ് ഏരിയയിലെ മാളിന് പുറത്ത് ഷോപ്പിങ് നടത്തുന്നവര്‍ക്കിടയിലേക്കാണ് ആക്രമി വെടിവയ്പ് നടത്തിയത്. ഐശ്വര്യയെന്ന ഹൈദരബാദ് സ്വദേശിനിയാണ് കൊല്ലപ്പെട്ടത്.
മൗറിഷ്യോ ഗാര്‍ഷ്യോ എന്ന ആക്രമിയാണ് ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തത്. അക്രമി പിന്നീട് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 27കാരിയായ ഐശ്വര്യ സുഹൃത്തിനൊപ്പം ഷോപ്പിങ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ സുഹൃത്തിനും പരിക്കേറ്റു. ആശുപത്രിയില്‍ കഴിയുന്ന ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
ഐശ്വര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. രണ്ടുവര്‍ഷമായി ഐശ്വര്യ യുഎസില്‍ ജോലി ചെയ്യുകയായിരുന്നു. തോക്കുധാരി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.