ഖര്‍ത്തൂം: വെടിവെപ്പിനിടെ പ്രമുഖ സുഡാനീസ് ഗായിക ഷാഡന്‍ ഗാര്‍ദൂഡ് കൊല്ലപ്പെട്ടു. ഒംദുര്‍മാന്‍ നഗരത്തില്‍ സുഡാനീസ് സൈന്യവും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് മരണം.
ഞായറാഴ്ച സൗദി അറേബ്യയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന രൂക്ഷമായ ഏറ്റുമുട്ടലിലാണ് ഗായിക കൊല്ലപ്പെട്ടത്.
ദേശീയ ടി.വി, റേഡിയോ എന്നിവ സ്ഥിതിചെയ്യുന്ന കെട്ടിടത്തിനു സമീപത്തെ എല്‍ ഹശ്മാബ് പ്രദേശത്താണ് ഗാര്‍ദൂഡ് താമസിച്ചിരുന്നത്.