Friday, April 19, 2024

HomeNewsIndiaകേട്ടതൊന്നും സത്യമല്ല, മുഖ്യമന്ത്രി ആരെന്ന് ഖാര്‍ഗെ പറയുമെന്ന് ഡികെ ശിവകുമാര്‍

കേട്ടതൊന്നും സത്യമല്ല, മുഖ്യമന്ത്രി ആരെന്ന് ഖാര്‍ഗെ പറയുമെന്ന് ഡികെ ശിവകുമാര്‍

spot_img
spot_img

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ കേട്ടതൊന്നും സത്യമല്ലെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പദം വീതം വെയ്പ് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് ഡികെ സ്വീകരിച്ചതോടെയാണ് ഹൈക്കമാന്‍ഡ് കുഴഞ്ഞത്. തീരുമാനം വരാത്ത സാഹചര്യത്തില്‍ നേതാക്കള്‍ ഡല്‍ഹിയില്‍ തന്നെ തുടരും.

നാളെ സത്യപ്രതിജ്ഞയുണ്ടാകില്ലെന്ന വ്യക്തമായതോടെ ബംഗളൂരുവിലെ ഒരുക്കങ്ങള്‍ നിര്‍ത്തിവച്ചു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരുന്നു സത്യാപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരുന്നത്.

അതേസമയം, അടുത്ത 48 – 72 മണിക്കൂറിനുള്ളില്‍ മന്ത്രിസഭ നിലവില്‍ വരുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. മുഖ്യമന്ത്രി ആര് എന്നത് സംബന്ധിച്ച് നേതൃത്വം തീരുമാനിച്ചിട്ടില്ലെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’കര്‍ണാടകയില്‍ മുഖ്യമന്ത്രി ആര് എന്ന് ഇന്നല്ലെങ്കില്‍ വ്യാഴാഴ്ച പ്രഖ്യാപിക്കും. 72 മണിക്കൂറിനുള്ളില്‍ മന്ത്രിസഭ രൂപവത്കരിക്കും’- അദ്ദേഹം പറഞ്ഞു.

ടേം വ്യവസ്ഥയിലായിരിക്കും കര്‍ണാടക മുഖ്യമന്ത്രിയെ നിശ്ചയിക്കുക എന്നും ആദ്യം സിദ്ധരാമയ്യയും ശേഷം ഡികെ ശിവകുമാറും ആയിരിക്കും എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments