വാഷിംഗ്ടണ്‍: ഹരിതഗൃഹവാതകങ്ങള്‍, എല്‍നിനോ പ്രതിഭാസവും മൂലം അടുത്ത 5 വര്‍ഷത്തേക്ക് ചൂട് കൂടുമെന്ന് വേള്‍ഡ് മീറ്റിരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുഎംഒ) അറിയിച്ചു.
ഇങ്ങനെ സംഭവിച്ചാല്‍ ഇതുവരെ രേഖപ്പെടുത്തപ്പെട്ടതില്‍ ഏറ്റവും കൂടിയ ചൂടുള്ള കാലയളവാകും 2023 മുതല്‍ 2027 വരെ. ഹരിതഗൃഹവാതകങ്ങളും പസിഫിക് സമുദ്രത്തിലെ എല്‍നിനോ പ്രതിഭാസവും മൂലമാകും താപനില കുതിച്ചുയരുക.
കാലാവസ്ഥ വ്യതിയാനം തടയാനായി 1850 മുതല്‍ 1900 വരെയുള്ള അരനൂറ്റാണ്ടിലെ ശരാശരി താപനിലയെക്കാള്‍ 1.5 ഡിഗ്രി വര്‍ധനയ്ക്കുള്ളില്‍ താപനില പിടിച്ചുനിര്‍ത്തണമെന്നാണു 2015ലെ പാരിസ് ഉടമ്പടി നിഷ്‌കര്‍ഷിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ ശരാശരി താപനില 1850 മുതല്‍ 1900 വരെയുള്ളതിനെക്കാള്‍ 1.15 ഡിഗ്രി കൂടുതലായിരുന്നു.
1.5 ഡിഗ്രി സെല്‍ഷ്യസ് പരിധി അടുത്ത 5 വര്‍ഷത്തില്‍ ലംഘിക്കാനിടയുണ്ടെന്നും ചിലപ്പോള്‍ 1.8 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കുമെന്നും ഡബ്ല്യുഎംഒ പറയുന്നു.