ബെംഗളൂരു: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.
ഡികെ ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയാകും. പിസിസി പ്രസിഡന്റായും ഡികെ തുടരുമെന്നും ഹൈക്കമാന്‍ഡ് തീരുമാനങ്ങള്‍ വിശദീകരിച്ച് കെസി വേണുഗോപാല്‍ അറിയിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമവായം.
ശനിയാഴ്ച 12 മണിക്കാണ് സത്യപ്രതിജ്ഞ.
ഇന്ന് വൈകിട്ട് ഏഴുമണിക്ക് ബെംഗളുരുവില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി (സിഎല്‍പി) യോഗം വിളിച്ചിട്ടുണ്ട്. സിഎല്‍പി യോഗത്തിനായി ബംഗളൂരുവിലെത്താന്‍ എഐസിസി കേന്ദ്ര നിരീക്ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.