കോട്ടയം, കൊല്ലം ജില്ലകളിലായി കാട്ടുപോത്ത് ആക്രമണത്തില്‍ മൂന്ന് മരണം.കോട്ടയം എരുമേലിയില്‍ രണ്ട് പേരും കൊല്ലം അഞ്ചലില്‍ ഒരാളുമാണ് മരിച്ചത്. എരുമേലി കണമല അട്ടിവളവിലുണ്ടായ ആക്രമണത്തില്‍ തുണ്ടിയില്‍ ചാക്കോച്ചന്‍ (65), പ്ലാവനാക്കുഴിയില്‍ തോമാച്ചന്‍ (60) എന്നിവരും അഞ്ചലില്‍ കൊടിഞ്ഞാല്‍ പെരിങ്ങള്ളൂര്‍ കൊടിഞ്ഞല്‍ കുന്നുവിള വീട്ടില്‍ സാമുവല്‍ വര്‍ഗീസു(64)മാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെയാണ് ഇരു സംഭവങ്ങളും.
വീടിന്റെ സിറ്റൗട്ടില്‍ പത്രം വായിച്ചുകൊണ്ടിരിക്കയൊണ് ചാക്കോച്ചനെ കാട്ടുപോത്ത് ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ തോമാച്ചന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
നാട്ടുകാര്‍ ബഹളം വച്ചതോടെ കാട്ടുപോത്ത് ഒഴിഞ്ഞ പറമ്ബിലേക്ക് ഓടി. സംഭവസ്ഥലത്ത് നാട്ടുകാരും വനപാലകരും തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
സാമുവലിനെ ആക്രമിച്ച കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. വനമേഖലയല്ലാത്ത പ്രദേശത്താണ് സാമുവലിന്റെ വീട് സ്ഥിതി ചെയ്യുന്നത്. ഇവിടെ കാട്ടുപോത്ത് വന്നത് എങ്ങനെയെന്ന് വ്യക്തമല്ല. ദുബായിലായിരുന്ന സാമുവല്‍ വര്‍ഗീസ് കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്.
തൃശൂര്‍ ചാലക്കുടി മേലൂര്‍ ജനവാസമേഖലയിലും കാട്ടുപോത്തിറങ്ങി. വെട്ടുകാവ് ഭാഗത്താണ് കാട്ടുപോത്തിറങ്ങിയത്. ആളുകളെ ആക്രമിക്കുകയോ മറ്റു നാശനഷ്ടങ്ങളോ ഇല്ല