ജോര്ജ്ടൗണ് പിടിച്ചെടുത്ത: മൊബൈല്‍ ഫോണ്‍ സ്കൂള്‍ അധികൃതര്‍ തിരിച്ചുകൊടുക്കാത്തതിന്റെ ദേഷ്യത്തില്‍ 14കാരിയായ വിദ്യാര്‍ഥിനി സ്കൂള്‍ ഡോര്‍മിറ്ററിക്ക് തീയിട്ടു. ഗയാനയിലാണ് സംഭവം. തീവയ്പില്‍ 19 കുട്ടികള്‍ വെന്തുമരിച്ചു. കഴിഞ്ഞദിവസം ഗയാനയിലെ മഹ്ദിയ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം.
മുതിര്‍ന്ന ഒരാളുമായുള്ള ബന്ധത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നതിനുവേണ്ടിയാണ് വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. ഇതിന്റെ പ്രകോപനത്തില്‍ വിദ്യാര്‍ഥിനി ഡോര്‍മിറ്ററിക്ക് തീയിടുകയായിരുന്നു. വാതിലുകള്‍ അടച്ചുപൂട്ടിയിരുന്നതിനാല്‍ അകത്തുള്ള വിദ്യാര്‍ഥികള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.