Monday, May 12, 2025

HomeMain Storyമണിപ്പുരില്‍ 40 ഗോത്രവര്‍ഗ്ഗക്കാരെ പോലീസ് വെടിവച്ചുകൊന്നു; അക്രമം വീണ്ടും, അമിത് ഷാ എത്തും

മണിപ്പുരില്‍ 40 ഗോത്രവര്‍ഗ്ഗക്കാരെ പോലീസ് വെടിവച്ചുകൊന്നു; അക്രമം വീണ്ടും, അമിത് ഷാ എത്തും

spot_img
spot_img

ഇംഫാല്‍: മണിപ്പുര്‍ പൊലീസിന്റെ കമാന്‍ഡോ വിഭാഗവും കുക്കി ഗോത്രവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 40 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ ഭീകരപ്രവര്‍ത്തകരാണെന്നും എം16, എകെ47, സ്‌നൈപ്പര്‍ തോക്കുകള്‍ എന്നിവ പിടിച്ചെടുത്തതായും മുഖ്യമന്ത്രി ബിരേന്‍സിങ് പറഞ്ഞു.

എന്നാല്‍ വ്യാജഏറ്റുമുട്ടലിലൂടെയാണു കൊലപാതകമെന്നു കുക്കി ഗോത്രസംഘടനകള്‍ ആരോപിച്ചു. ഗ്രാമങ്ങള്‍ക്കു കാവല്‍നിന്നവരെ അര്‍ധരാത്രിക്കുശേഷം മണിപ്പുര്‍ കമാന്‍ഡോകള്‍ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 3 ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നു മണിപ്പുരിലെത്തുന്നുണ്ട്. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ കഴിഞ്ഞദിവസം മണിപ്പുര്‍ സന്ദര്‍ശിച്ചിരുന്നു. ഈ മാസം 3,4 തീയതികളിലായി മെയ്‌തെയ് വിഭാഗവും കുക്കി ഗോത്രവും തമ്മിലുണ്ടായ വംശീയകലാപത്തില്‍ 75 പേരാണു കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം മുതല്‍ കലാപം വീണ്ടും ശക്തിപ്രാപിച്ചുതുടങ്ങിയിരുന്നു. ഇതോടെ ആകെ മരണം 115 കവിഞ്ഞു.

മണിപ്പുരിന്റെ പല ഭാഗങ്ങളിലും വെടിവയ്പ് തുടരുകയാണ്. ഒട്ടേറെ വീടുകളും ഗ്രാമങ്ങളും അഗ്‌നിക്കിരയാക്കി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇംഫാല്‍ താഴ്വരയോടു ചേര്‍ന്നുള്ള സെക്മായി, സുഗ്ണു, കുംബി, പയേങ്, സെറോ എന്നിവിടങ്ങളില്‍ കുക്കി ഭീകരസംഘടനകള്‍ ആക്രമണം നടത്തിയതായി പൊലീസ് പറഞ്ഞു. സെക്മായി ഒഴികെ മറ്റിടങ്ങളില്‍ വെടിവയ്പുതുടരുകയാണ്. റോഡുകളിലും മറ്റും മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണെന്നു റിപ്പോര്‍ട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments