Tuesday, May 20, 2025

HomeNewsKeralaഎസ്എസ് എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 വിജയശതമാനം

എസ്എസ് എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 വിജയശതമാനം

spot_img
spot_img

തിരുവനന്തപുരം: 2024-25 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം വിജയമാണ് ഇത്തവണ സംസ്ഥാനത്ത്.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. അതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി(ഹിയറിങ് ഇംപയേഡ്), എസ്.എസ്.എൽ.സി(ഹിയറിങ് ഇംപയേഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലുമണി മുതൽ ഫലം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പിലും pareekshabhavan.kerala.gov.in/, keralaresults.nic.in എന്നീ വെബ്സൈറ്റുകളിലും ലഭിക്കുന്നതാണ്. 2964 സെന്ററുകളിലായി 4,26,697 വിദ്യാർഥികളുടെ ഫലമാണ് പ്രഖ്യാപിക്കുന്നത്.

സം​സ്ഥാ​ന​ത്തെ 2964ഉം ​ല​ക്ഷ​ദ്വീ​പി​ലെ ഒ​മ്പ​തും ഗ​ള്‍ഫിെ​ല ഏ​ഴും കേ​ന്ദ്ര​ങ്ങ​ളി​ലാ​യാണ് എ​സ്.​എ​സ്.​എ​ല്‍.​സി/​ ടി.​എ​ച്ച്.​എ​സ്.​എ​ല്‍.​സി/ എ.​എ​ച്ച്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​ക​ൾ​ നടത്തിയത്. സ​ര്‍ക്കാ​ര്‍ സ്കൂ​ളു​ക​ളി​ൽ 1,42,298ഉം ​എ​യ്ഡ​ഡി​ൽ 2,55,092 ഉം ​അ​ണ്‍ എ​യ്​​ഡ​ഡി​ൽ 29,631ഉം ​കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ​ക്കി​രു​ന്ന​ത്. ഗ​ള്‍ഫി​ൽ 682ഉം ​ല​ക്ഷ​ദ്വീ​പി​ൽ 447ഉം ​പേർ പ​രീ​ക്ഷ എ​ഴു​തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments