Saturday, June 14, 2025

HomeMain Storyസംഘര്‍ഷവും ഏറ്റുമുട്ടലും ഉപേക്ഷിച്ച് ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ചിരുന്നു അത്താഴം കഴിക്കണമെന്ന് ട്രംപ്

സംഘര്‍ഷവും ഏറ്റുമുട്ടലും ഉപേക്ഷിച്ച് ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ചിരുന്നു അത്താഴം കഴിക്കണമെന്ന് ട്രംപ്

spot_img
spot_img

റിയാദ്: സംഘര്‍ഷവും ഏറ്റുമുട്ടലും ഉപേക്ഷിച്ച് ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ചിരുന്ന് അത്താഴം കഴിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ്-സൗദി നിക്ഷേപ ഫോറത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു ട്രംപ്.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവര്‍ ഇരുന്ന വേദിയില്‍ വെച്ചാണ് ട്രംപ് ഇന്ത്യ-പാക്ക് പരാമര്‍ശം നടത്തിയത് താന്‍ സമാധാനത്തിനായി നിലകൊള്ളുന്ന വ്യക്തിയാണെന്നുപറഞ്ഞ ട്രംപ് ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലാന്‍ സാധ്യതയുള്ള ആണവയുദ്ധം ഒഴിവാക്കാന്‍ തന്റെ ഭരണകൂടം മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം വീണ്ടും ഉന്നയിച്ചു.

ഇന്ത്യ- പാക്ക് സംഘര്‍ഷം ഒഴിവാക്കിയത് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെയുംവിദേശകാര്യ സെക്രട്ടറി റൂബിയോയുടെയും ഇടപെടല്‍ മൂലമാണ്. ഇ്പപോള്‍ ഇത്യയും പാക്കിസ്ഥാനുംപരസ്പരം ബന്ധപ്പെടുന്നുണ്ട്. ഇനിയവര്‍ ഒരുമിച്ചിരുന്ന് നല്ലൊരു അത്താഴം കഴിക്കട്ടേയെന്നും പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments