ലണ്ടന്‍: മനുഷ്യ ശരീര ഗന്ധത്തിന്റെ സഹായത്തോടെ തിരക്കേറിയ സ്ഥലത്ത് അണുബാധയുടെ സാന്നിധ്യം തിരിച്ചറിയാനുള്ള ‘കൊവിഡ് അലാം’ എന്ന ഉപകരണത്തന് സാധിക്കുമെന്ന് യു.കെ.യിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഈ ഇലക്ട്രോണിക് ഡിവൈസ് പരീക്ഷണ ഘട്ടത്തിലാണ്.
കൊവിഡ് അണുബാധയ്ക്ക് വ്യക്തമായ ഗന്ധമുണ്ടെന്നാണ്, കൊവിഡ് അണുബാധയ്ക്ക് വ്യക്തമായ ഗന്ധമുണ്ടെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീനിന്‍ ആന്റ് ട്രോപ്പിക്കല്‍ മെഡിസിന്‍ (എല്‍.എസ്.എച്ച്.ടി.എം.), ഡര്‍ഹാം യൂണിവേഴ്‌സിറ്റി എന്നിവയിലെ ശാസ്ത്രജ്ഞരുടെ ആദ്യകാല പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ശരീരത്തിലെ ദുര്‍ഗന്ധം സൃഷ്ടിക്കുന്ന അസ്ഥിര ജൈവ സംയുക്തങ്ങളിലെ മാറ്റങ്ങളുടെ ഫലമായി സെന്‍സറുകള്‍ക്ക് ഇത് കണ്ടെത്താന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഡര്‍ഹാം യൂണിവേഴ്‌സിറ്റി, എല്‍.എസ്.എച്ച്.ടി.എമ്മിന്റെയും ബയോടെക് കമ്പനിയായ റോബോ സയന്റിഫിക് ലിമിറ്റഡിന്റെയും ഗവേഷകരുടെ നേതൃത്വത്തിലാണ് ഓര്‍ഗാനിക് സെമികണ്ടക്റ്റിംഗ് (ഒ.എസ്.സി) സെന്‍സറുകളുള്ള ഉപകരണങ്ങള്‍ പരീക്ഷിച്ചത്. ഇത് ഒരു കൊവിഡ് പരിശോധനാ ഉപകരണമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
ഈ ഉപകരണത്തിന്റെ സഹായത്തോടെ സ്രവ പരിശോധന ഇല്ലാതെ കൊവിഡ് രോഗികളെ അതിവേഗം കണ്ടെത്താനാകുമെന്നാണ് പറയുന്നത്. റൂമിന്റെ മുകള്‍ ഭാഗത്ത് ഈ ഉപകരണം ഘടിപ്പിച്ചാല്‍ അകത്ത് പ്രവേശിക്കുന്ന കൊവിഡ് രോഗികളെ കണ്ടെത്തും.
കേവലം പതിനഞ്ച് മിനിറ്റില്‍ തന്നെ ഫലം ലഭിക്കുകയും ചെയ്യും. 90 മുതല്‍ 100 ശതമാനം കൃത്യതയോടെയാണ് കൊവിഡ് അലാമിന്റെ പരിശോധനാ ഫലം ലഭിക്കുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കി. ഭാവിയില്‍ ഉണ്ടാകുന്ന രോഗങ്ങളില്‍ നിന്ന് ആളുകളെ രക്ഷിക്കാനും അവയ്ക്ക് കഴിയും.
മനുഷ്യരിലെ എല്ലാ രോഗങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട ഗന്ധം ഉണ്ടെന്നാണ് കണ്ടെത്തല്‍. ഈ ഗന്ധം അടിസ്ഥാനമാക്കിയാണ് പരിശോധന നടക്കുന്നത്.