തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗവ്യാപനം കുറയുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവിന് സര്‍ക്കാര്‍. എന്നാല്‍ ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാതെ ലോക്ക്ഡൗണ്‍ നയം മാറാനാണ് സര്‍ക്കാര്‍ നീക്കം.
രോഗവ്യാപനത്തിന്റെ തീവ്രത അനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇളവുകളില്‍ അടുത്ത ദിവസം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റൊരു ലോക്ഡൗണിലേക്കു പോകാതിരിക്കാന്‍ ജനങ്ങള്‍ ഒത്തൊരുമിച്ച് നില്‍ക്കണമെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
അതേസമയം കോവിഡ് മൂന്നാം തരംഗമുണ്ടായാലും നേരിടാന്‍ സംവിധാനമുണ്ട്. പുതിയ തരംഗം താനേ ഉണ്ടാകില്ല, വീഴ്ചയുടെ ഭാഗമായേ ഉണ്ടാകൂ. ഇതിനെ ചെറുക്കാന്‍ ജനം കൂട്ടായി പരിശ്രമിക്കണമെന്നും മുഖ്യമന്ത്രി. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദശസ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കും. ഇപ്പോള്‍ പ്രഖ്യാപിച്ച് ലോക്ഡൗണ്‍ 16 വരെ തുടരും.
തുടര്‍ന്നുള്ള നാളുകളില്‍ ലോക്ഡൗണ്‍ സ്റ്റാറ്റര്‍ജിയില്‍ മാറ്റം വരുത്തും. നിലവില്‍ ഉദ്ദേശിച്ച രീതിയില്‍ രോഗ വ്യാപനത്തില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് കാണുന്നത്. മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം തരംഗത്തെ പറ്റി ഭയക്കേണ്ടതില്ല, നേരിടാന്‍ ഉചിതമായ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധന രീതിയുമാണ് നിലനില്‍ക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി അതില്‍ മാറ്റം വരുമെന്നും അറിയിച്ചു.
രോഗവ്യാപനത്തില്‍ തീവ്രതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. പരിശോധന വര്‍ധിപ്പിക്കും. പുതിയ കാമ്പയിന്‍ ആലോചിക്കുന്നുണ്ട്. വീടുകളില്‍ നിന്നാണ് രോഗം ഇപ്പോള്‍ പടരുന്നത്. അത് തടയാന്‍ മാര്‍ഗം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.