Wednesday, October 9, 2024

HomeMain Storyലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രം കണ്ടെത്തിയത് ആഫ്രിക്കയില്‍

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രം കണ്ടെത്തിയത് ആഫ്രിക്കയില്‍

spot_img
spot_img

ഗാബറോണ്‍: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രം കണ്ടെത്തി. ബോട്‌സ്വാനയിലെ ഖനിയില്‍ നിന്നം 1098 കാരറ്റിന്റെ വജ്രമാണ് കണ്ടെത്തിയത്. ഖനന കമ്പനിയായ ഡെബ്‌സ്വാനയാണ് ഇക്കാര്യം അറിയിച്ചത്.

73 മില്ലീ മീറ്റര്‍ നീളവും, 52 മില്ലീ മീറ്റര്‍ വീതിയും, 27 മില്ലീ മീറ്റര്‍ കട്ടിയുമുള്ളതാണ് ഈ വജ്രം. രണ്ടാഴ്ചയ്ക്ക് മുന്‍പാണ് ഇത് കണ്ടെത്തിത്. എന്നാല്‍ വജ്രത്തിന്റെ മൂല്യ നിര്‍ണയം പൂര്‍ത്തിയായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഡെബ്‌സ്വാന കമ്പനിയുടെ അന്‍പത് വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും വലിയ വജ്രം കണ്ടെത്തുന്നത് എന്ന് കമ്പനിയുടെ ആക്ടിംഗ് മാനേജിംഗ് ഡയറക്ടര്‍ ലിനെറ്റ് ആംസ്‌ട്രോംഗ് പറഞ്ഞു. പ്രാഥമിക നിരീക്ഷണത്തില്‍ ലോകത്തെ മൂന്നാമത്തെ വലിയ വജ്രമാണെന്നാണ് നിഗമനം.

ആംഗ്ലോ അമേരിക്കന്‍ കമ്പനിയായ ഡി ബിയേഴ്‌സ് വഴിയാണോ അതോ സര്‍ക്കാര്‍ ഉടമസ്ഥതയിലെ ഒകാവാംഗോ ഡയമണ്ട് കമ്പനി വഴിയാണോ വജ്രം വില്‍ക്കേണ്ടത് എന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ വജ്രം പ്രസിഡന്റ് മോക്വീറ്റ് മാസിസിക്ക് നല്‍കി.

1905 ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് കണ്ടെത്തിയ 3106 കാരറ്റിന്റെ കള്ളിനന്‍ വജ്രമാണ് ലോകത്തിലെ ഏറ്റവും വലിയ വജ്രം. രണ്ടാമത്തേത് 2015ല്‍ ബോട്‌സ്വാനയില്‍ നിന്ന് കണ്ടെത്തിയ ലെസെഡി ലാ റോണയും. 1109 കാരറ്റിന്റെ വജ്രമാണ് അത്. ലെസെഡി ലാ റോണയേക്കാള്‍ അല്പം ഭാരം കുറഞ്ഞതാണ് ഈ വജ്രം.

ലെസോത്തോയിലെ അളവില്ലാത്ത വജ്ര സമ്പത്ത്

വലുപ്പത്തിന്റെ കാര്യത്തില്‍ കേരളത്തേക്കാളും ചെറിയ നാടായ ലെസോത്തോ വജ്രത്തിന്റെ അക്ഷയ ഖനിയാണ്. ആഫ്രിക്കന്‍ വന്‍കരയിലെ ലെസോത്തോയുടെ മണ്ണില്‍ കോടാനുകോടി രൂപ വിലയുള്ള രത്‌നങ്ങളുറങ്ങുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഇവിടുന്ന് ഒരു രത്‌നം ഖനനം ചെയ്‌തെടുക്കുകയുണ്ടായി. ഇന്ത്യന്‍ രൂപയില്‍ 100 കോടിയാണ് അതിന്റെ വില.

കിങ്ങ്ഡം ഓഫ് ലെസ്സോട്ടോ എന്നറിയപ്പെടുന്ന ലെസോത്തോ ആഫ്രിക്കയിലെ ഒരു കൊച്ചു രാജ്യമാണ്. 30,000 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ രാജ്യത്ത് ആകെ താമസിക്കുന്നവര്‍ വെറും 20 ലക്ഷം മാത്രമാണ്. ആളുകളുടെ എണ്ണത്തിലും രാജ്യത്തിന്റെ വലുപ്പത്തിലുമെല്ലാം കേരളത്തേക്കാള്‍ ചെറുതാണ് ഈ രാജ്യം.

ലസോത്തോ എന്നാല്‍ സോട്ടോ ഭാഷ സംസാരിക്കുന്നവരുടെ നാട് എന്നാണ് അര്‍ത്ഥം. കാലങ്ങളോളം ബ്രിട്ടീഷ് കോളനിയായിരുന്ന 1966 ലാണ് ലസോത്തോ സ്വതന്ത്ര്യമാകുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് ബാസുട്ടോലാന്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. നാലു വശവും ദക്ഷിണാഫ്രിക്കയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം പേരുകേട്ടിരിക്കുന്നത് ഖനനത്തിനാണ്.

എത്ര കുഴിച്ചാലും തീരാത്ത, എത്ര കൂട്ടിയാലും വിലമതിക്കുവാന്‍ സാധിക്കാത്ത വിലയിലുമുള്ള രത്‌നങ്ങളാണ് ഇവിടെ നിന്നും കുഴിച്ചെടുക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ രത്‌നങ്ങള്‍ ഇവിടെനിന്നും കുഴിച്ചെടുത്തിട്ടുണ്ട്. ലെസോത്തോയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ലെത്സെങ് ഖനി. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഖനി കൂടിയാണിത്.

ജെം ഡയമണ്‍ഡ്‌സും ലെസോത്തോ സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന ഈ ഖനി 3100 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വലിയ രത്‌നങ്ങള്‍ വലിയ തോതില്‍ കുഴിച്ചെടുക്കുന്നതില്‍ ഏറെ പ്രസിദ്ധമാണ് ലെത്സങ് ഖനി. ലോക ശരാശരി ഒരു കാരറ്റിന് 81 യു.എസ് ഡോളറാണ്, ലോക ശരാശരിയെങ്കില്‍ 2007 ലെ ആദ്യ ആറുമാസത്തില്‍ ലെറ്റെംഗ് ഒരു കാരറ്റിന് ശരാശരി 1,894 യുഎസ് ഡോളറാണ് വരുന്നത്.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശരാശരി വില്പ നടക്കുന്ന വജ്രങ്ങളും ഇവിടുത്തേതാണ്. അത്രയധികം പ്രസിദ്ധമാണ് ഇവിടുത്തെ രത്‌നങ്ങള്‍. 442 കാരറ്റ് വജ്രം കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് ഇവിടെ നിന്നും 442 കാരറ്റ് വജ്രമാണ് കുഴിച്ചെടുത്തത്. 18 മില്യണ്‍ അമേരിക്കന്‍ ഡോളറിനു മുകളില്‍ അതായത് 130 കോടിയിലധികം ഇന്ത്യന്‍ രൂപയാണ് ഇതിനു വിലമതിക്കുന്നത്.

ഒരു ഗോള്‍ഫ് ബോളിനേക്കാളും വലുപ്പം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ വജ്രം ലോക്തതിലെ തന്നെ ഏറ്റവും വലിയ പ്രകൃതിദത്ത വജ്രങ്ങളില്‍ ഒന്നുകൂടിയാണ്. രണ്ടു വര്‍ഷം മുന്‍പ് ഇവിടെ നിന്നും 910 കാരറ്റ് വജ്രവും ലഭിച്ചിരുന്നു. 290 കോടി ഇന്ത്യന്‍ രൂപ മൂല്യമുണ്ട് അതിന്. ലോകത്തിലെ ഏറ്റവും മികച്ച വജ്രങ്ങള്‍ കുഴിച്ചെടുക്കുന്നതിന് ലെത്സെങ് ഖനി പ്രസിദ്ധമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments