മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കൊല്ലപ്പെട്ട ദൃശ്യയെ പ്രതി വിനീഷ് കുത്തിയത് 22 തവണ. മുറിവുകളും ആന്തരിക രക്തസ്രാവവുമാണ് മരണകാരണം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. നെഞ്ചില്‍ നാലും വയറില്‍ മൂന്നും കുത്തുകള്‍ ഏറ്റു. കൈകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളേറ്റു.
ആക്രമണം തടയാന്‍ ശ്രമിച്ചപ്പോളാണ് അനിയത്തി ദേവിശ്രീക്ക് പരിക്കേറ്റത്. വണ്ണം കുറഞ്ഞ നീളമുള്ള കത്തിയാണ് പ്രതി ആക്രമണത്തിന് ഉപയോഗിച്ചത്. ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ കടയോട് ചേര്‍ന്നുള്ള മാലിന്യങ്ങള്‍ക്ക് തീ കൊളുത്തി കടയിലേക്ക് പടര്‍ത്തിയ ശേഷം 15 കിലോമീറ്ററോളം നടന്നാണ് പ്രതി ദൃശ്യയുടെ വീടിന് അടുത്ത് എത്തിയത്.
വീടിന് സമീപം പുലരും വരെ ഒളിച്ചിരുന്ന പ്രതി വീട്ടില്‍ വേറാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ദൃശ്യയുടെ മുറിയില്‍ കടന്ന് ചെന്ന് കൊലപ്പെടുത്തുകയായിരുന്നു.
പ്രണയം നിരസിച്ചതിന്റെ പേരില്‍ വ്യാഴാഴ്ച രാവിലെ ആണ് ദൃശ്യ വീട്ടിനുള്ളില്‍ വച്ച് കുത്തേറ്റ് മരിച്ചത്. ഏപ്രിലില്‍ ദൃശ്യയുടെ കുടുംബം വിനീഷിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പൊലീസ് താക്കീത് ചെയ്തയക്കുകയും ചെയ്തിരുന്നു.
അതേസമയം പ്രതിയെ കുടുക്കിയത് ഓട്ടോ െ്രെഡവറുടെ ഇടപെടല്‍. കൊലപാതകത്തിന് ശേഷം പുറത്തിറങ്ങിയ വിനീഷ് ഓട്ടോ വിളിച്ച് പെരിന്തല്‍മണ്ണ എത്താനാണ് ശ്രമിച്ചത്. തനിക്ക് വാഹന അപകടം സംഭവിച്ചുവെന്നാണ് വിനീഷ് പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ െ്രെഡവര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
പ്രദേശവാസികള്‍ ഫോണ്‍ വിളിച്ച് വിവരം പറഞ്ഞതോടെയാണ് ഓട്ടോ െ്രെഡവര്‍ കൊലപാതകത്തിനെ കുറിച്ച് അറിയുന്നത്. പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മരിച്ച ദൃശ്യയുടെ പിതാവിന്റെ കടയും കഴിഞ്ഞ ദിവസം രാത്രി കത്തിനശിച്ചിരുന്നു. കടക്ക് താനാണ് തീവെച്ചത് താനാണെന്നും പ്രതി കുറ്റസമ്മതം നടത്തി
.പഠനകാലം മുതല്‍ വിനീഷ് ദൃശ്യയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നുവെന്നാണ് ദൃശ്യയുടെ കുടുംബാംഗങ്ങള്‍ നല്‍കുന്ന വിവരം. ശല്യം സഹിക്കവയ്യാതെ പൊലീസില്‍ പരാതി നല്‍കിയെന്നും ദൃശ്യയുടെ ബന്ധുക്കള്‍ പറഞ്ഞു. ശല്യം ചെയ്യുന്നത് പതിവായതോടെ മുന്നറിയിപ്പു നല്‍കിയിരുന്നു.
വീട്ടില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് പ്രതിയുടെ വീട്.കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. വിരലടയാള വിദഗ്ദര്‍ ദൃശ്യയുടെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. ഡിവൈഎസ്പി കെ ശശീന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.