Friday, March 21, 2025

HomeMain Storyമോദിക്കും ബി.ജെ.പിക്കും എതിരെ ദേശീയ തലത്തില്‍ മഹാസഖ്യനീക്കം

മോദിക്കും ബി.ജെ.പിക്കും എതിരെ ദേശീയ തലത്തില്‍ മഹാസഖ്യനീക്കം

spot_img
spot_img

ന്യൂഡല്‍ഹി: പ്രദാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും എതിരെ ദേശീയ തലത്തില്‍ മഹാസഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച് അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. സംഘ പരിവാറിന്റെ കാവി രാഷ്ട്രീയത്തെ ചെറുക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് കഴിയില്ലന്ന തിരിച്ചറിവിലാണ് മൂന്നാം ബദല്‍ ഒരുങ്ങുന്നത്.

ഡി.എം.കെ, സി.പി.എം, സമാജ്‌വാദി പാര്‍ട്ടി, സി.പി.ഐ, മറ്റു ഇടതു പാര്‍ട്ടികള്‍, എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, ആം ആദ്മി പാര്‍ട്ടി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ആര്‍.ജെ.ഡി, നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, തുടങ്ങിയ കക്ഷികളുടെ മഹാസഖ്യമാണ് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

ബംഗാളില്‍ മമതയെ ശത്രുവായി കാണുന്ന സി.പി.എം ആ നിലപാടില്‍ ഒരു മാറ്റവും വരുത്തില്ലന്ന കര്‍ക്കശ നിലപാടിലാണുള്ളത്. അതുപോലെ തന്നെ മൂന്നാം ബദലിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മമതയെ അംഗീകരിക്കുന്ന പ്രശ്‌നമില്ലന്ന അഭിപ്രായവും പാര്‍ട്ടി നേതൃത്വത്തിനുണ്ട്.

കേന്ദ്രത്തില്‍ ബി.ജെ.പിയെ പുറത്താക്കാന്‍ ഏത് മുന്നണിയെ വേണമെങ്കിലും പിന്തുണയ്ക്കാം എന്ന വാഗ്ദാനവും സി.പി.എം മുന്നോട്ട് വച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മൂന്നാം ബദലിനായി ശ്രമിക്കുന്ന എന്‍.സി.പി നേതാവ് ശരത് പവാര്‍ ഉള്‍പ്പെടെയുള്ളവരെ സി.പി.എം നേതൃത്വം അറിയിച്ചിട്ടുണ്ട്.

നിലവില്‍ ആം ആദ്മി പാര്‍ട്ടി, വൈഎസ്ആര്‍. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ എന്നീ പാര്‍ട്ടികള്‍ക്കായി പ്രചാരണ തന്ത്രങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്, പ്രശാന്ത് കിഷോറാണ്. ഈ പാര്‍ട്ടികളുടെ ഒരു ഏകീകരണത്തിന് പ്രശാന്ത് കിഷോറിന്റെ സഹായമാണ് പ്രധാനമായും പവാര്‍ തേടിയിരിക്കുന്നത്.

ഇതു സംബന്ധമായി മുംബൈയില്‍ ജൂണ്‍ 11ന് ശരദ് പവാറും പ്രശാന്ത് കിഷോറും തമ്മില്‍ മൂന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയാണ് നടന്നിരിക്കുന്നത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വിശാല പ്രതിപക്ഷ സഖ്യ രൂപീകരണത്തിനുള്ള നിലമൊരുക്കലിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്.

പ്രദേശിക കക്ഷികളുടെ ഐക്യം ശക്തിപ്പെടുത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സജ്ജമാക്കണമെന്ന നിലപാടാണ് പവാറിനെ പോലെ തന്നെ സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിക്കുമുള്ളത്.

തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ബീഹാര്‍ പ്രതിപക്ഷ നേതാവ് തേജസി യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ യെച്ചൂരിയുടെ കഴിവുകള്‍ മൂന്നാം ബദല്‍ രൂപീകരണത്തില്‍ ഉപയോഗപ്പെടുത്തണമെന്ന നിലപാടുകാരാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments