പി .പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി.സി : റഷ്യന്‍ – യുക്രെയിന്‍ യുദ്ധം അനിശ്ചിതമായി തുടരുന്നതിനിടയില്‍ അമേരിക്ക 40 മുതല്‍ 300 മൈല്‍ വരെ അനായാസം തൊടുത്തു വിടാവുന്ന ഏറ്റവും ഉയര്‍ന്ന സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളുന്ന പ്രിസിഷന്‍ റോക്കറ്റുകള്‍ യുക്രെയിന് നല്‍കുമെന്ന് മെയ് 31 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു .
ഇത്തരം റോക്കറ്റുകള്‍ യുക്രെയിന്‍ അതിര്‍ത്തിയില്‍ മാത്രം ഉപയോഗിക്കണമെന്നും റഷ്യയെ ലക്ഷ്യം വെക്കരുതെന്നും അമേരിക്ക കര്‍ശ്ശന നിര്‍ദേശം നല്‍കിയിട്ടുണ്ട് .
ജനാധിപത്യ, സ്വതന്ത്ര രാഷ്ട്രമായി യുക്രെയിനെ കാണണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത് . മാത്രമല്ല റഷ്യന്‍ അധിനിവേശത്തെ ചെറുത്തു തോല്‍പ്പിക്കണമെന്നും അമേരിക്ക ആഗ്രഹിക്കുന്നു . ഈ ലക്ഷ്യം നിറവേറ്റുന്നതിനാണ് യുക്രെയിനെ സഹായിക്കുന്നതെന്നും അമേരിക്ക തുറന്നു സമ്മതിക്കുന്നു .
യുക്രെയിന്‍ – റഷ്യന്‍ യുദ്ധം ഒരു ന്യുക്ലിയര്‍ വാറിലേക്ക് നയിക്കുമോ എന്നും അമേരിക്ക ഭയപ്പെടുന്നു . റഷ്യ ന്യുക്ലിയര്‍ ആയുധങ്ങള്‍ യുക്രെയിന് നേരെ ഉപയോഗിക്കുകയില്ല എന്നാണ് അമേരിക്ക വിശ്വസിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു .
ഇപ്പോള്‍ അമേരിക്ക നല്‍കുന്ന പ്രിസിഷന്‍ മിസൈലുകള്‍ വാഹനങ്ങളില്‍ ഘടിപ്പിച്ചു 50 മൈല്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകും .
ഫെബ്രുവരി 20 ന് ആരംഭിച്ച റഷ്യന്‍ മുന്നേറ്റം ഫലപ്രാപ്തിയിലെത്താതെ തുടരുകയാണ് . ചില ദിവസങ്ങള്‍ക്കുള്ളില്‍ യുക്രെയിന്‍ തലസ്ഥാനം പിടിച്ചെടുക്കാം എന്ന വ്യാമോഹം യുക്രെയിന്‍ സൈന്യത്തിന്റെയും പൗരന്മാരുടെയും ചെറുത്തു നില്‍പ്പ് മൂലം വിജയിക്കാനായിട്ടില്ല .