Thursday, December 12, 2024

HomeMain Storyമോഷ്ടിച്ച കാര്‍ ഓടിച്ച പതിമൂന്നുകാരന്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു

മോഷ്ടിച്ച കാര്‍ ഓടിച്ച പതിമൂന്നുകാരന്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു

spot_img
spot_img

പി.പി. ചെറിയാന്‍

സാന്‍അന്റോണിയോ: മോഷണം പോയി എന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാര്‍ ഓടിച്ചിരുന്ന പതിമൂന്നു വയസുകാരന്‍ ടെക്‌സസ് പോലീസിന്റെ വെടിയേറ്റുമരിച്ചു. ജൂണ്‍ മൂന്നാം തീയതി വെള്ളിയാഴ്ചയായിരുന്നു സംഭവം. പിയര്‍സെല്‍ റോഡിനും ലൂപു 410-നും സമീപമുള്ള വാര്‍ഹോഴ്‌സ് ഡ്രൈവില്‍ വെടിവയ്പ് നടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നു.

പോലീസ് എത്തിയ ഉടന്‍ മോഷ്ടിച്ച കാറുമായി രക്ഷപെടുന്നതിനിടെ കുട്ടിയുടെ കാര്‍ പോലീസ് ജീപ്പില്‍ ഇടിച്ചു. ഉടന്‍ പോലീസ് കാര്‍ ഓടിച്ചിരുന്ന ഡൈവര്‍ക്കുനേരെ നിറയൊഴിച്ചു. ഡോര്‍ തുറന്നുനോക്കിയപ്പോള്‍ പതിമൂന്നുകാരന്‍ വെടിയേറ്റ് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം യൂണിവേഴ്‌സിറ്റി ആശുപത്രയിലേക്ക് മാറ്റി. എന്നാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

കാറിനകത്ത് ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നു കൗമാരക്കാരാണ് ഉണ്ടായിരുന്നത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ കേസെടുക്കണമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

കൗമാരക്കാരുടെ വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. വെടിവച്ച പോലീസ് ഓഫീസറെ അഡ്മിനിസ്‌ട്രേറ്റീവ് ലീവില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments