നാഗര്‍കോവില്‍: ദേവസഹായം പിള്ളയുടെ വിശുദ്ധ പദവിക്കു നന്ദിയര്‍പ്പിച്ച് ആയിരങ്ങള്‍ പങ്കെടുത്ത ദിവ്യബലി നടന്നു.
കൃതജ്ഞതാ ദിവ്യബലിക്ക് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. ലിയോ പോള്‍ദോ ജിറെല്ലി, സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഡോ.ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഗോവദാമന് മെട്രൊപോലിറ്റന് ആര്‍ച്ച് ബിഷപ് നേരി ഫൊറോറോ, മദ്രാസ്മൈലാപ്പൂര്‍ ആര്‍ച്ച് ബിഷപ് ജോര്‍ജ് അന്തോണി സ്വാമി എന്നിവര്‍ നേതൃത്വം നല്കി. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ അന്‍പതോളം ബിഷപ്പുമാര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉച്ചയ്ക്ക് രണ്ടിന് ദേവസഹായം പിള്ളയുടെ ത്യാഗനിര്‍ഭരമായ ജീവിതം അവതരിപ്പിക്കുന്ന കലാപരിപാടികള്‍ നടന്നു.
നാഗര്‍കോവില്‍ കാറ്റാടിമലയില്‍ ദേവസഹായം പിള്ളയുടെ വിശുദ്ധപ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്ന കൃതജ്ഞാബലി ചടങ്ങില്‍ ബിഷപ്പുമാരെ വേദിയിലേക്ക് ആനയിക്കുന്നു. തമിഴ് സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ബിഷപ്പുമാരേയും വൈദികരേയും വേദിയിലേക്ക് സ്വീകരിച്ചിരുത്തിയത്.