Monday, December 2, 2024

HomeMain Storyയുഎസില്‍ നേപ്പാളി യുവാവിന് ക്രൂര മര്‍ദനം; വംശീയ ആക്രമണമെന്ന് ആരോപണം

യുഎസില്‍ നേപ്പാളി യുവാവിന് ക്രൂര മര്‍ദനം; വംശീയ ആക്രമണമെന്ന് ആരോപണം

spot_img
spot_img

പി.പി ചെറിയാന്‍

ഓക്ലാന്‍ഡ് : ഓക്ലാന്‍ഡ് ഫോക്‌സ് തിയറ്ററിനു മുന്നിലെ കടയില്‍ നിന്നും സാധനം വാങ്ങുന്നതിനിടയില്‍ നേപ്പാളി യുവാവിന് ക്രൂരമര്‍ദനമേറ്റു. സാഗര്‍ റ്റമാങ് എന്ന 25 വയസ്സുകാരനാണ് തലയ്ക്ക് പിന്നിലും മുഖത്തും ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നത്.

പരുക്കേറ്റ് അബോധാവസ്ഥയില്‍ നിലത്തു വീണ യുവാവിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു രാത്രി മുഴുവന്‍ അബോധാവസ്ഥയില്‍ കഴിഞ്ഞ യുവാവ് രാവിലെ ഉണര്‍ന്നപ്പോഴാണ് രാത്രിയില്‍ തനിക്കനുഭവിക്കേണ്ടി വന്ന മര്‍ദനത്തെകുറിച്ചു വിവരിച്ചത്. യുവാവിന്റെ കൈവശം ഉണ്ടായിരുന്ന ഫോണ്‍, വാലറ്റ്, കോട്ട് എന്നിവ ഉള്‍പ്പെടെ എല്ലാ വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു. നേപ്പാളി സുഹൃത്തുക്കളാണ് യുവാവിന്റെ സഹായത്തിനെത്തിയത്.

വംശീയ ആക്രമണമാണ് നടന്നതെന്ന് യുവാവിന്റെ സുഹൃത്ത് ആരോപിച്ചു. ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് സന്‍ഫ്രാന്‍സിസ്‌കോ ഏഷ്യന്‍ കമ്മ്യൂണി നേതാക്കള്‍ ആവശ്യപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments