Thursday, December 5, 2024

HomeNewsKeralaമുഖ്യമന്ത്രി മറന്നുവെച്ച കറന്‍സിയടങ്ങുന്ന ബാഗ് ദുബായിലെത്തിച്ചതായി സ്വപ്ന സുരേഷ്

മുഖ്യമന്ത്രി മറന്നുവെച്ച കറന്‍സിയടങ്ങുന്ന ബാഗ് ദുബായിലെത്തിച്ചതായി സ്വപ്ന സുരേഷ്

spot_img
spot_img

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. 2016ല്‍ മുഖ്യമന്ത്രി ദുബൈയിലേക്ക് പോയപ്പോള്‍ മറന്നുവെച്ച കറന്‍സിയടങ്ങുന്ന ബാഗ് എം. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം നയതന്ത്ര പ്രതിനിധിയുടെ കൈവശം അവിടെയെത്തിച്ചെന്നാണ് പ്രധാന വെളിപ്പെടുത്തല്‍. എറണാകുളം ജില്ല കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ടാണ് ശിവശങ്കര്‍ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്. പ്രോട്ടോകോള്‍ പരിശോധിക്കാനും വിമാനത്താവളത്തില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനുമാണ് വിളിച്ചത്. പിന്നീട് മുഖ്യമന്ത്രി ഒരു ബാഗ് മറന്നുവെച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ആവശ്യപ്പെട്ടു. ആ ബാഗ് കോണ്‍സുലേറ്റിന്റെ ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നപ്പോള്‍ അതില്‍ കറന്‍സിയാണെന്ന് മനസ്സിലായി. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്.

ജവഹര്‍ നഗറിലെ കോണ്‍സുലേറ്റ് ജനറലിന്റെ ഓഫിസില്‍നിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി പാത്രങ്ങള്‍ ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം എത്തിച്ചിട്ടുണ്ട്. ഇതില്‍ ബിരിയാണി മാത്രമല്ല, ഭാരമുള്ള നിരവധി വസ്തുക്കളും ഉണ്ടായിരുന്നു. ഇങ്ങനെ പല കാര്യങ്ങളിലും രഹസ്യമൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

‘എനിക്കെതിരായ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, ഭാര്യ കമല, എം. ശിവശങ്കര്‍, കെ.ടി. ജലീല്‍, സി.എം. രവീന്ദ്രന്‍, നളിനി നെറ്റോ എന്നിവരുടെ കേസിലെ പങ്കാളിത്തം എന്താണെന്ന് മൊഴിയില്‍ വിശദമായി പറഞ്ഞിട്ടുണ്ട്.

പല കാര്യങ്ങളും ഇനിയും പറയാനുണ്ട്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അവര്‍ പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്നും വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാല്‍ സുരക്ഷ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടതായും സ്വപ്ന അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments