Thursday, December 5, 2024

HomeMain Storyഡാളസ്സില്‍ ആദ്യ മങ്കിപോക്‌സ് കേസ്സ് റിപ്പോര്‍ട്ട് ചെയ്തു

ഡാളസ്സില്‍ ആദ്യ മങ്കിപോക്‌സ് കേസ്സ് റിപ്പോര്‍ട്ട് ചെയ്തു

spot_img
spot_img

പി.പി. ചെറിയാന്‍

ഡാളസ് : ഡാളസില്‍ കൗണ്ടിയില്‍ ആദ്യമായി 2022ലെ മങ്കിപോക്‌സ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹുമണ്‍ സര്‍വീസ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് വാങ്ങ് ഇതു സംബന്ധിച്ചു സ്ഥിരീകരണം നല്‍കി.

ജൂണ്‍ 7 ചൊവ്വാഴ്ചയായിരുന്നു ഔദ്യോഗിക അറിയിപ്പുണ്ടായത്.
മങ്കിപോക്‌സ് രോഗം വ്യാപകമായ ഒരു രാജ്യത്തില്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി എത്തിയ ആളിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇതിനെ കുറിച്ചു ഭീതി വേണ്ടെന്നും, പൊതു ജനങ്ങള്‍ക്കു ഭീഷിണിയില്ലെന്നും ഡയറക്ടര്‍ പറഞ്ഞു.

സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവിന്‍ഷ്യല്‍ ഡാറ്റായനുസരിച്ചു അമേരിക്കയില്‍ ഇതുവരെ 32 മങ്കിപോക്‌സ് രോഗികളെയാണ് കണ്ടെത്തിയിരിക്കുന്നത്.

ഈ വര്‍ഷം ആദ്യമായാണ് മങ്കിപോക്‌സ് വൈറസ് കണ്ടെത്തിയതെങ്കിലും ഒരു വര്‍ഷം മുമ്പു ഡാളസ് ആശുപത്രികളില്‍ സെന്‍ട്രല്‍ ആന്റ് വെസ്റ്റ് ഏഷ്യയില്‍ നിന്നുള്ളവരെ ഇതേ വൈറസ്സിന് വേണ്ടി ചികിത്സിച്ചിരുന്നതായി ടെക്‌സസ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന് ലഭ്യമായ കണക്കുകളനുസരിച്ച് മെയ് 13 മുതല്‍ ജൂണ്‍ 2 വരെ 800 രോഗികളിലാണ് വിവിധ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments