Thursday, December 5, 2024

HomeMain Storyകള്ളനും പൊലീസും കളിക്കിടെ 13കാരന്റെ വെടിയേറ്റു മൂന്നു വയസ്സുകാരനു ദാരുണാന്ത്യം

കള്ളനും പൊലീസും കളിക്കിടെ 13കാരന്റെ വെടിയേറ്റു മൂന്നു വയസ്സുകാരനു ദാരുണാന്ത്യം

spot_img
spot_img

പി പി ചെറിയാൻ

അലബാമ :കള്ളനും പൊലീസും കളിക്കുന്നതിനിടയിൽ 13 വയസ്സുകാരന്റെ അബദ്ധത്തിലുള്ള വെടിയേറ്റ്, ബന്ധുവായ മൂന്നു വയസ്സുകാരനു ദാരുണാന്ത്യം. ജൂൺ 9 വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മൊബൈൽ കൗണ്ടി ഹോമിൽ ക്ലോസറ്റിനകത്തു വച്ചിരുന്ന തോക്ക് 13 കാരൻ കളിക്കുന്നതിനിടയിൽ കണ്ടെത്തി. കളിയുടെ അവസാനം മൂന്നു വയസ്സുകാരനെ കണ്ടെത്തിയപ്പോൾ കയ്യിലുണ്ടായിരുന്ന തോക്ക് ചൂണ്ടി കാഞ്ചിവലിച്ചു. വെടിയുണ്ട മൂന്നു വയസ്സുകാരന്റെ കണ്ണിനുള്ളിലൂടെ തലയിൽ തറച്ചു കയറുകയായിരുന്നു. തോക്കിൽ വെടിയുണ്ട ഉണ്ടായിരുന്നു എന്നതു കുട്ടിക്ക് അറിയില്ലായിരുന്നുവെന്നാണു പൊലീസ് അന്വേഷണത്തിൽ മനസ്സിലാക്കിയത്.

22 കാലിബർ എയർ റൈഫിളായിരുന്നത്. അബദ്ധം മനസ്സിലാക്കിയ കുട്ടി ഉടനെ മുതിർന്നവരെ വിളിച്ചു വിവരം പറഞ്ഞു. ആദ്യം പറഞ്ഞതു മൂന്നു വയസ്സുകാരൻ നിലത്തു വീണു പരുക്കേറ്റു എന്നാണ്. കുട്ടിയെ ഉടനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരിക്കലും കുട്ടികളെ കള്ളനും പൊലീസും കളിക്കാൻ ഞങ്ങൾ അനുവദിക്കാറില്ല. ദുഃഖം താങ്ങാനാകാതെ മാതാപിതാക്കൾ പറഞ്ഞു. 13 കാരന്റെ ജന്മദിനത്തിനു മാതാപിതാക്കൾ സമ്മാനമായി നൽകിയതായിരുന്നു എയർഗൺ. ഇത് ഇത്രയും അപകടകാരിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. കുട്ടിയെ കസ്റ്റഡിയിലെടുത്തു. അശ്രദ്ധമായ കൊലപാതകത്തിനു കേസ്സെടുത്തു സ്ട്രിക്റ്റ്‌ലാന്റ് യൂത്ത് സെന്ററിലേക്കു മാറ്റി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments