പി.പി ചെറിയാന്‍
ഒക്കലഹോമ :ഒക്ലഹോമ ജയിലില്‍ വധശിക്ഷ കാത്തു കഴിയുന്ന 25 പേരുടെ ശിക്ഷ നടപ്പാക്കുന്നതിനുള്ള തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട്‌ന അറ്റോര്‍ണി ജനറല്‍ സംസ്ഥാനത്തെ ഉയര്‍ന്ന അപ്പീല്‍സ് കോടതിയില്‍ ജൂണ്‍ 10 വെള്ളിയാഴ്ച അപേക്ഷ സമര്‍പ്പിച്ചു
.മാരകമായ വിഷം കുത്തിവെച്ച് കൊല്ലുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച 25 പേരുടെയും വ്യക്തിഗത ഹര്‍ജികള്‍ തള്ളിയതോടെയാണ് വധ ശിക്ഷയുമായി മുന്നോട്ടു പോകാന്‍ അറ്റോര്‍ണി ജനറല്‍ ജോണ്‍ ഒ കോണര്‍ തീരുമാനിച്ചത് ,
ആദ്യ വധശിക്ഷ നടപ്പാക്കേണ്ടത് 1997 ല്‍ ചോക്‌റ്റോയില്‍ മയക്കുമരുന്നു വാങ്ങുന്നതിനു അമ്പതു ഡോളര്‍ നല്കാന്‍ വിസമ്മതിച്ച സഹപ്രവര്‍ത്തകനെ ചുറ്റികകടിച്ചു കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക് വിധിക്കപെട്ട ജെയിംസ് കോഡിങ്ട്ടന്റേത് ഓഗസ്‌റ് ആദ്യ വാരവും തുടര്‍ന്ന് ഓരോ ആഴ്ച ഇടവിട്ടും വേണമെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് കറക്ഷന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.ഒക്ലഹോമ സംസ്ഥാനത്തു അവസാനമായി വധ ശിക്ഷ നടപ്പാക്കിയത് 2022 ജൂലൈ മാസമാണ്.