Monday, December 2, 2024

HomeMain Storyനാല് വര്‍ഷത്തിനുള്ളില്‍ നിക്കരാഗ്വേയില്‍ കത്തോലിക്ക സമൂഹത്തിന് നേരെ 190 ആക്രമണ സംഭവങ്ങള്‍

നാല് വര്‍ഷത്തിനുള്ളില്‍ നിക്കരാഗ്വേയില്‍ കത്തോലിക്ക സമൂഹത്തിന് നേരെ 190 ആക്രമണ സംഭവങ്ങള്‍

spot_img
spot_img

മധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കാരാഗ്വേയില്‍ കഴിഞ്ഞ 4 വര്‍ഷങ്ങള്‍ക്കുള്ളില്‍ കത്തോലിക്കാ ദേവാലയങ്ങള്‍ക്കും, മെത്രാന്‍മാര്‍ക്കും, വൈദികര്‍ക്കും അത്മായ സംഘടകള്‍ക്കും എതിരായ നൂറ്റിതൊണ്ണൂറോളം ആക്രമണങ്ങള്‍ ഉണ്ടായെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്.

‘പ്രൊ-ട്രാന്‍സ്പരന്‍സി ആന്‍ഡ് ആന്റി കറപ്ഷന്‍ ഒബ്‌സര്‍വേറ്ററി’ അംഗവും, അറ്റോര്‍ണിയുമായ മാര്‍ത്താ പട്രീഷ്യ മോളിന മോണ്ടെനെഗ്രോ ”നിക്കരാഗ്വേ: ഒരു അടിച്ചമര്‍ത്തപ്പെടുന്ന സഭ?” എന്ന പേരില്‍ തയ്യാറാക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് നിക്കരാഗ്വേയില്‍ നടക്കുന്ന മതപീഡനത്തിന്റെ വ്യാപ്തി വിവരിച്ചിരിക്കുന്നത്. നിക്കാരാഗ്വേ നേരിട്ടുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടേതായ ഈ പ്രതിസന്ധി ഘട്ടത്തില്‍ കത്തോലിക്ക സഭ വളരെ പ്രാധാന്യമേറിയ ദൗത്യമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതെന്നു മാര്‍ത്താ പട്രീഷ്യ പറഞ്ഞു.

മനാഗ്വേ കത്തീഡ്രലില്‍ പ്രവേശിച്ച് വൈദികരെ ഭീഷണിപ്പെടുത്തുക, ദേവാലയങ്ങള്‍ അലംകോലമാക്കുക തുടങ്ങി 2018-ല്‍ കത്തോലിക്കാ സഭയ്‌ക്കെതിരായ 46 ആക്രമണ സംഭവങ്ങളാണ് നിക്കാരാഗ്വേയില്‍ അരങ്ങേറിയത്. 2019-ല്‍ ഇത് 48 ആയി ഉയര്‍ന്നു. മനാഗ്വേ സഹായ മെത്രാന്‍ സില്‍വിയോ ജോസ് ബയേസ് ഒര്‍ട്ടേഗക്ക് വധഭീഷണി വരെ ഉണ്ടായതിനെ തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം അദ്ദേഹം നിക്കാരാഗ്വേ വിട്ടു.

ബ്ലഡ് ഓഫ് ക്രൈസ്റ്റ് ചാപ്പലിന് കേടുപാടുകള്‍ വരുത്തിയ മനാഗ്വേ കത്തീഡ്രലിലെ തീബോംബാക്രമണം ഉള്‍പ്പെടെ 2020-ല്‍ നാല്‍പ്പതോളം ആക്രമണങ്ങളാണ് ഉണ്ടായത്. ദേവാലയങ്ങളിലെ കവര്‍ച്ചകളും, അലംകോലപ്പെടുത്തലും, കത്തോലിക്കാ മെത്രാന്മാരെയും പുരോഹിതരെയും ഡാനിയല്‍ ഒര്‍ട്ടേഗ അപമാനിച്ചതുള്‍പ്പെടെ 2021-ല്‍ 35 സംഭവങ്ങള്‍ രേഖപ്പെടുത്തി. എസ്റ്റെലി രൂപതയുടെ അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്ററായ മാതഗല്‍പ്പാ മെത്രാന്‍ റോളണ്ടോ ജോസ് അല്‍വാരെസിനെ പോലീസ് ഉപദ്രവിച്ചതുള്‍പ്പെടെ ഈ വര്‍ഷം ഇതുവരെ 21 ആക്രമണങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.

2007-ല്‍ അധികാരത്തിലേറിയ നിക്കാരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയും, പത്‌നി റൊസാരിയോ മുറില്ലയും (ഇപ്പോഴത്തെ വൈസ് പ്രസിഡന്റ്) കത്തോലിക്ക സമൂഹത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത് .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments