Saturday, April 20, 2024

HomeMain Storyതോക്കുകളുടെ വിൽപന നിരോധനത്തിന് ഇനിയും തീരുമാനമായില്ല

തോക്കുകളുടെ വിൽപന നിരോധനത്തിന് ഇനിയും തീരുമാനമായില്ല

spot_img
spot_img

പി പി ചെറിയാൻ
വാഷിങ്ടൻ ഡി സി :അമേരിക്കയിൽ വർധിച്ചുവരുന്ന വെടിവയ്പ്പ് കേസുകളെ തുടർന്ന്, മാരക പ്രഹരശേഷിയുള്ള തോക്കുകളുടെ വിൽപന നിരോധിക്കുമെന്നും, തോക്ക് വാങ്ങുന്നവരുടെ പ്രായം 21 ആക്കി ഉയർത്തുമെന്നും പ്രസിഡന്റ് ബൈഡൻ നടത്തിയ പ്രഖ്യാപനം നടപ്പായില്ല.ഡമോക്രാറ്റിക് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും തോക്ക് നിയമം സംബന്ധിച്ച ധാരണയിലെത്തി. ഇതിൽ സുപ്രധാന തീരുമാനം 21 വയസ്സിനു താഴെ തോക്കുവാങ്ങുന്നവരുടെ ബാക്ക് ഗ്രൗണ്ട് ചെക്ക് കർശനമാക്കണം എന്നതാണ്. ഡമോക്രാറ്റിക് സെനറ്റർ ക്രിസ് മർഫി, റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോന്നൻ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയാണ് തീരുമാനങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത്.

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുക, രാജ്യമാകെ വ്യാപിച്ചിരിക്കുന്ന അക്രമണം കുറച്ചുകൊണ്ടുവരിക, മാനസികാരോഗ്യം വർധിപ്പിക്കുക എന്നിവയ്ക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. അതോടൊപ്പം ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ സംരക്ഷിക്കുക ഉൾപ്പെടെയുള്ള തീരുമാനങ്ങൾ നടപ്പാക്കുക എന്നതാണ് ഇരുപാർട്ടികളും തമ്മിൽ ഉണ്ടാക്കിയിരിക്കുന്ന ധാരണ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments