പി.പി ചെറിയാന്‍
ഇല്ലിനോയ്ഡ് : പൂര്‍ണ്ണ ഗര്‍ഭിണിയായ 22 കാരിയുടെ കഴുത്തറുത്ത് ഡംപ്സ്റ്ററില്‍ തള്ളിയ മുന്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു . സംഭവത്തിന്റെ വിശദവിവരങ്ങള്‍ ഇല്ലിനോയ്ഡ് പോലീസ് ഇന്ന് പുറത്ത് വിട്ടു .
ജൂണ്‍ 9 നായിരുന്നു സംഭവം . ബൊളിവര്‍ സ്ട്രീറ്റിലെ 3400 ബ്ലോക്കില്‍ നിന്നും ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത് . ലീസ് എ ഡോഡ് (22) നെ കാണാന്‍ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയതായിരുന്നു അമ്മ . അമ്മക്ക് കാണാന്‍ കഴിഞ്ഞത് തല അറുത്ത് മാറ്റപ്പെട്ട മകളുടെ ശരീരമാണ് .
കാമുകന്‍ ഡിയാന്‍ഡ്രെ ഹോളോവെയുമായി കഴിഞ്ഞ രണ്ടു വര്‍ഷമായി ലീസ് ഡോഡ് ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ടായിരുന്നു . ഗര്‍ഭിണിയായ യുവതിയുടെ പ്രസവത്തിന് ഒരു മാസം ശേഷിക്കെയാണ് കാമുകന്റെ ക്രൂരതക്ക് ഇവര്‍ ഇരയായത് . ഈയ്യിടെയാണ് യുവതി ആള്‍ട്ടണിലേക്ക് താമസം മാറ്റിയത് .
സംഭവം നടന്നു കഴിഞ്ഞു താമസമില്ലാതെ തന്നെ പ്രതി അറസ്റ്റിലായി . അപ്പാര്‍ട്ട്‌മെന്റിനടുത്തുള്ള ഡംപ്സ്റ്ററില്‍ തലയുണ്ടെന്ന് ഇയാളാണ് പൊലീസിന് വിവരം നല്‍കിയത് .
കൊല്ലപ്പെട്ട യുവതിയുടെ കുട്ടി കാമുകന്‍ ഹോളോവേയുടേത് അല്ലെന്നാണ് അമ്മ പോലീസിനെ അറിയിച്ചത് പ്രതിയുടെ പേരില്‍ രണ്ടു ഫസ്റ്റ് ഡിഗ്രി മര്‍ഡറില്‍ കേസ്സെടുത്തിട്ടുണ്ട് . 2 മില്യണ്‍ ഡോളറില്‍ ജാമ്യം അനുവദിച്ച പ്രതിയെ ജൂണ്‍ 24 ന് മാഡിസണ്‍ കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ ഹാജരാക്കും .