തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ ജീവിതവും നേട്ടങ്ങളും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ . കേരളത്തിലെ 50 ലക്ഷം ജനങ്ങള്‍ പ്രവാസികളെ ആശ്രയിച്ചാണ് കഴിയുന്നത്. ലോക കേരള സഭ, ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദര്‍ശനരേഖ രൂപീകരിക്കുന്നതില്‍ വിജയിച്ചുവെന്നും ലോക കേരളസഭയുടെ മൂന്നാം സമ്മേളനം ഉദ്ഘാടനം ചെയ്ത്ഗവര്ണര് പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനുളള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് പ്രവാസി സമൂഹം പിന്തുണ നല്‍കണം.ലോക കേരള സഭയില്‍ ഉയരുന്ന നൂതന ആശയങ്ങള്‍ ഭാവി കേരളത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
അനാരോഗ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഒരു ദിവസത്തെ വിശ്രമത്തിലായതിനാൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഉദ്ഘാടനം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷനാകുമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സ്പീക്കര്‍ എം.ബി.രാജേഷ് അധ്യക്ഷനായി .
മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ സമരം തുടരുന്നതിനാൽ
യുഡിഎഫ് എംഎൽഎമാർ ചടങ്ങ് ബഹിഷ്ക്കരിച്ചു. എന്നാൽ കോണ്‍ഗ്രസുകാരായ ഡെലിഗേറ്റുകളോട് സമ്മേളനത്തിൽ തുടരാൻ നിർദേശിച്ചു