വാഷിങ്ടൺ: ഇന്ത്യൻ വംശജയും സുരക്ഷ വിദഗ്ധയുമായ രാധ അയ്യങ്കാർ പ്ലംബിനെ പെന്‍റഗൺ ഉന്നതസ്ഥാനത്തേക്ക് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ നാമനിർദേശം ചെയ്തു. നിലവിൽ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് ഡിഫൻസ് ചീഫ് ഓഫ് സ്റ്റാഫാണ്.
പ്രതിരോധ വകുപ്പിൽ ചേരുന്നതിനുമുമ്പ് ഗൂഗ്ളിന്‍റെ സുരക്ഷവിഭാഗം റിസർച് ഡയറക്ടറായിരുന്നു. ഫേസ്ബുക്കിന്‍റെ നയവിശകലനത്തിന്‍റെ ആഗോള മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. റാൻഡ് കോർപറേഷനിലെ മുതിർന്ന സാമ്പത്തിക വിദഗ്ധയായിരുന്നു.
പ്രതിരോധം, ഊർജം, വൈറ്റ് ഹൗസിന്‍റെ ദേശീയ സുരക്ഷ സമിതി വിഭാഗങ്ങളിൽ ദേശീയ സുരക്ഷ സംബന്ധിച്ച് നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ അസി. പ്രഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.