Saturday, April 20, 2024

HomeMain Storyന്യൂജേഴ്‌സിയിലെ ഏഴ് കൗണ്ടികളില്‍ കോവിഡ് കേസ്സുകള്‍ ഉയരുന്നു, മാസ്‌ക് ധരിക്കണമെന്ന് സി.ഡി.സി

ന്യൂജേഴ്‌സിയിലെ ഏഴ് കൗണ്ടികളില്‍ കോവിഡ് കേസ്സുകള്‍ ഉയരുന്നു, മാസ്‌ക് ധരിക്കണമെന്ന് സി.ഡി.സി

spot_img
spot_img

പി.പി ചെറിയാൻ

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി സംസ്ഥാനത്തെ ഏഴ് കൗണ്ടികളില്‍ രോഗവ്യാപനം വര്‍ദ്ധിച്ചതിനാല്‍ ഇന്‍ഡോര്‍ മാസ്‌ക്കും, പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ടുകളില്‍ മാസ്‌ക്കും ധരിക്കണമെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ജൂണ്‍ 16 വ്യാഴാഴ്ച നിര്‍ദ്ദേശിച്ചു.

ന്യൂജേഴ്‌സിയിലെ അറ്റഅലാന്റിക്, ബര്‍ലിംഗ്ടണ്‍, കാംഡന്‍, കേപ്‌മേയ, മണ്‍മൗത്ത്, മോറിസ്, ശാലേം കൗണ്ടികളിലാണ് വ്യാപനതോത് ഉയര്‍ന്നിരിക്കുന്നതെന്നും സി.ഡി.സി. ചൂണ്ടികാട്ടി.

പതിനൊന്നു കൗണ്ടികള്‍ മീഡിയാ റിസ്‌ക കാററഗറിയിലേക്ക് മാറ്റി. ബെര്‍ഗന്‍, എസ്സക്‌സ്, ഗ്ലോസെസ്റ്റര്‍, ഹഡ്‌സണ്‍, മേഴ്‌സര്‍, മ്ിഡില്‍സെക്‌സ്, ഓഷന്‍, പാസിക്, നേമര്‍സെറ്റ്, സസക്‌സ്, യൂണിയന്‍ എന്നിവയാണവ. മീഡിയം, ലൊ റിസ്‌ക് റീജിയണുകളില്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശമില്ല.

2020 മാര്‍ച്ച് 4 മുതല്‍ സംസ്ഥാനത്ത് 2097491 കോവിഡ് കേസ്സുകള്‍ സ്ഥീരീകരിക്കുകയും, 33912 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമുണ്ടായി.

ജൂണ്‍ 16 വ്യാഴാഴ്ച സംസ്ഥാനത്തു 2519 പുതിയ കോവിഡ് കേസ്സുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 16 മരണം റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്തെ ഏറ്റവും ഒടുവില്‍ (ജൂണ്‍11ന്) റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോസിറ്റിവ് റേറ്റ് 14.5 ശതമാനമാണ്. സി.ഡി.സി.യുടെ കണക്കനുസരിച്ചു 16 ശതമാനത്തിന് മുകളിലുള്ളത് ഹൈറിസ്‌ക്കിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments