Monday, December 2, 2024

HomeMain Storyആഗോളതലത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്നതില്‍ പ്രവാസികള്‍ക്ക് വലിയ പങ്ക്: സ്പീക്കര്‍

ആഗോളതലത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്നതില്‍ പ്രവാസികള്‍ക്ക് വലിയ പങ്ക്: സ്പീക്കര്‍

spot_img
spot_img

തിരുവനന്തപുരം: ആഗോളതലത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്നതിനും പ്രതിസന്ധി ഘട്ടങ്ങളില്‍ സംസ്ഥാനത്തിന് എല്ലാ തരത്തിലുമുള്ള പിന്തുണ നല്‍കുന്നതിലും പ്രവാസികള്‍ നിസ്തുലമായ പങ്ക് വഹിച്ചുവെന്നു നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. മൂന്നാം ലോക കേരള സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളില്‍ നിന്ന് സംസ്ഥാനത്തിന് എന്ത് ലഭിക്കും എന്നതിലുപരി അവര്‍ക്കായി സംസ്ഥാനം ഏതെല്ലാം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണമെന്നതുകൂടിയാണ് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നത്.


കോവിഡ് സാഹചര്യത്തിന് ശേഷം മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. നോര്‍ക്ക പോര്‍ട്ടലില്‍ രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം 17 ലക്ഷം പ്രവാസികളാണ് തിരികെയെത്തിയത്. ഓരോ വര്‍ഷവും മടങ്ങിവരുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പ്രവാസി പങ്കാളിത്തം കൂടി ഉറപ്പുവരുത്തികൊണ്ടുള്ള കേരളത്തിന്റെ സമഗ്ര വികസനത്തിന് ലോക കേരള സഭയ്ക്ക് വലിയ പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ 20 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തിയാണ് മൂന്നാം ലോക കേരള സഭ സംഘടിപ്പിക്കുന്നത്. യുവതീ യുവാക്കള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കിയിട്ടുണ്ട്.


നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ എം എ യൂസഫലി, നോര്‍ക്ക ഡയറക്ടര്‍ എം അനിരുദ്ധന്‍ എന്നിവര്‍ പ്രസംഗിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments